ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ദീപ്തി സതി. അതുവരെ മലയാളികൾക്ക് സുപരിചിതം അല്ലാതിരുന്ന മദ്യപാനിയും ടോം ബോയായ പെൺകുട്ടിയുടെ കഥാപാത്രമായിട്ടാണ് നീനയിൽ ദീപ്തി സതി അഭിനയിച്ചത്.
സിനിമ വലിയ വിജയം നേടിയില്ലെങ്കിലും ദീപ്തിയുടെ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. പിന്നീട് കന്നഡയിൽ ‘ജഗുവർ’ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ച ദീപ്തി സതി അവിടെയും അരങ്ങേറ്റം കുറിച്ചു.
മമ്മൂട്ടി നായകനായ പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ നായികയായി അഭിനയിച്ചു കൊണ്ട് വീണ്ടും മലയാളത്തിൽ ദീപ്തി അഭിനയിച്ചു. സോളോ, ലവകുശ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ മലയാള സിനിമകളിലും ദീപ്തി സതി അഭിനയിച്ചിട്ടുണ്ട്.
ലുക്കി എന്ന മലയാള ചിത്രത്തിലും ദീപ്തി നായികയായി അഭിനയിച്ചിട്ടുണ്ട്. ബിജു മേനോൻ, മഞ്ജു വാര്യർ ഒന്നിക്കുന്ന ലളിതം സുന്ദരം, വിനയൻ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്നിവയാണ് ദീപ്തിയുടെ ഇനി പുറത്തിറങ്ങാനുള്ള സിനിമകൾ.
കൊറിയോഗ്രാഫറായ നീരജിനൊപ്പം പലപ്പോഴും ഒരുമിച്ച് ഡാൻസ് ചെയ്ത വീഡിയോസ് പോസ്റ്റ് ചെയ്യാറുണ്ട് ദീപ്തി. മിക്കപ്പോഴും ഇരുവരുടെയും ഡാൻസ് സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുമുണ്ട്. ഇപ്പോഴിതാ വേഷത്തിൽ ഉള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് ദീപ്തി സതി.
കണ്ണെടുക്കാൻ തോന്നുന്നില്ല എന്നാണ് ആരാധകരിൽ ഒരാൾ പറഞ്ഞത്. തൂവെള്ളത്തിൽ നിറത്തിലുള്ള വസ്ത്രങ്ങളിൽ സിമ്പിൾ സ്റ്റെപ്പുകൾ ഇട്ടുകൊണ്ടാണ് ദീപ്തി ചുവടുവച്ചത്.