കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ഒരു കൊച്ചു വീഡിയോ. ഒരു കൊച്ചു ബാലനാണ് വീഡിയോയിലെ താരം. കരാട്ടെ ക്ലാസിലാണ് താരം.
പരിശീലനത്തിനിടെ കാല്‍ ഉപയോഗിച്ച് ബോര്‍ഡ് ബ്രേക്ക് ചെയ്യാന്‍ ശ്രമിക്കുകയാണ് കുരുന്ന്. എന്നാല്‍ ആദ്യ ശ്രമങ്ങളില്‍ പരാജയമായിരുന്നു ഫലം. ബാലന്‍ മിഴി നിറയ്ക്കുന്നതും വീഡിയോയില്‍ കാണാം. പരിശീലകനും മറ്റ് കുട്ടികളും കുരുന്നിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
ഒടുവില്‍ ആ കുരുന്ന് അതിഗംഭീരമായി ബോര്‍ഡ് തന്റെ കുഞ്ഞു കാലുകള്‍ ഉപയോഗിച്ച് ബ്രേക്ക് ചെയ്തു. ബാലന്റെ വിജയത്തില്‍ മറ്റ് കുട്ടികളും നിറഞ്ഞ് സന്തോഷിക്കുന്നതും വീഡിയോയില്‍ കാണാം. നിരവധിപ്പേരാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്.