സംഗീതം ഇഷ്ടമല്ലാത്തവർ ആരുമുണ്ടാവില്ല… സന്തോഷത്തിലും ദുഃഖത്തിലുമൊക്കെ പാട്ട് ആസ്വാദിക്കുന്നവർക്കിടയിൽ ഏറെ ശ്രദ്ധനേടുകയാണ് വിവാഹത്തെ പാട്ടിലാക്കിയ ഒരു ദമ്പതികൾ. റിയാലിറ്റി ഷോ താരം സാധികയും ഭർത്താവ് അർജുനുമാണ് സ്വന്തം വിവാഹം പാട്ടിലൂടെ പ്രേക്ഷകരിലേക്കെത്തിച്ചിരിക്കുന്നത്.
കണ്ണുക്കുൾ നിറഞ്ച കല്യാണം എന്ന പേരിൽ പുറത്തിറക്കിയ വിഡിയോ ഗാനം ആലപിച്ചിരിക്കുന്നത് സാധിക തന്നെയാണ്. അതേസമയം ഇരുവരുടെയും വിവാഹ വിഡിയോ ഗാനം കുറഞ്ഞ സമയത്തിനുള്ളിൽ പ്രേക്ഷകപ്രീതി നേടിക്കഴിഞ്ഞു. റിയാലിറ്റി ഷോ വേദികളിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയതാണ് സാധിക. 6 വയസ്സ് മുതൽ കർണ്ണാടക സംഗീതം അഭ്യസിച്ച് തുടങ്ങിയതാണ് സാധിക.
പഠനം പൂർത്തിയാക്കിയ ശേഷം വിവാഹ ആലോചനകൾ വരുമ്പോഴാണ് അർജുനെ പരിചയപ്പെടുന്നത്. ഒരിക്കൽ സോങ് റെക്കോർഡിങ്ങിന് പോയപ്പോളാണ് സൗണ്ട് എൻജിനീയർ ആയ അർജുനെ കാണുന്നതും പരിചയപ്പെടുന്നതും. ഒരേ വൈബുള്ള രണ്ടാളുകൾ. സംഗീതം ഒരേപോലെ ലൈഫിൽ ഉള്ള രണ്ടു പേർ.
ലൈഫിൽ പാർട്ട്ണർ ആയി വരുന്ന ആൾ മകളുടെ ഒപ്പം സംഗീതത്തെ കൂടെ കൈപിടിച്ചു മുന്നോട്ടു കൊണ്ടുപോകുന്ന ആൾ ആവണം എന്ന അച്ഛനമ്മമാരുടെ ആഗ്രഹവുംഇതോടെ സാധിച്ചു. വിവാഹം ഉറപ്പിച്ച സമയത്താണ് രണ്ടാൾക്കും ഒരേപോലെ ഒരാശയം മനസ്സിൽ ഉദിച്ചത്. സ്വന്തമായി ഒരു സോങ് സംഗീതം നൽകി പ്രോഗ്രാം ചെയ്തു പാടി അതിൽ കല്യണം നടത്തിയാലോ എന്ന്.
എല്ലാവർക്കും അത്രമേൽ ആസ്വാദ്യകരമായ, കല്യാണത്തിന് യോജിക്കുന്നതുമായ ഒരു പാട്ട് എന്ന വെല്ലുവിളി അവർ സ്വയം ഏറ്റെടുത്തു. അങ്ങനെ തമിഴിൽ വരികൾ എഴുതുന്ന ആളെ കണ്ടെത്തി എല്ലാവർക്കും ഒരേപോലെ ഫീൽ ചെയ്യുന്ന മനോഹരമായ ഒരു സോങ് നിർമ്മിച്ചെടുത്തു. ‘കണ്ണുക്കുൾ നിറഞ്ച കല്യാണം’ എന്ന പേരിൽ പുറത്തിറങ്ങിയ വിഡിയോ ഇപ്പോൾ ആസ്വാദകഹൃദയങ്ങൾ കീഴടക്കിയിരിക്കുകയാണ്.