മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് വൈക്കം വിജയലക്ഷ്മി. കാഴ്ച വൈകല്യത്തെ മറികടന്ന് സംഗീത മേഖലയിൽ ഉയരങ്ങൾ കീഴടക്കിയ ഗായികയാണ് അവര്‍. പ്രതിസന്ധികളെ അതിജീവിച്ച് ജീവിതം മുന്നോട്ടു നയിക്കുന്ന അവര്‍ ഏവര്‍ക്കും പ്രചോദനമാണ്.
കാഴ്ചകളുടെ ലോകം അന്യമാണെങ്കിലും തന്‍റെ വേറിട്ട ആലാപന ശൈലിയിലൂടെ സംഗീതം കൊണ്ട് പ്രകാശം പരത്തുകയാണവര്‍. ഇപ്പോഴിതാ അവര്‍ക്ക് കാഴ്ച തിരിച്ചുകിട്ടുമെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിജയലക്ഷ്മിയുടെ മാതാപിതാക്കള്‍ ഇത് സംബന്ധിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.
എത്രയേറെ പരിമിതികളുണ്ടെങ്കിലും നിരാശരാകരുതെന്ന് തെളിയിച്ച കലാകാരിയാണ് വിജയലക്ഷ്മി. താങ്ങായും തണലായും എപ്പോഴും അച്ഛനും അമ്മയും അവരോടൊപ്പമുണ്ട്. മിമിക്രി കലാകാരനായ അനൂപാണ് വിജയലക്ഷ്മിയുടെ ജീവിത പങ്കാളി.
ഇപ്പോഴിഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മകളുടെ കാഴ്ച ശക്തി തിരിച്ചുകിട്ടുന്നതിനെ കുറിച്ച് മാതാപിതാക്കൾ വ്യക്തമാക്കിയിരിക്കുകയാണ്. അമേരിക്കയിൽ ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്. കണ്ണിലെ ഞരമ്പ് ചുരുങ്ങിയതാണ് പ്രശ്നം. കാഴ്ച തിരിച്ചുകിട്ടുമെന്ന് ഉറപ്പു തന്നിട്ടുണ്ട് ഡോക്ടര്‍മാര്‍, എന്നാണ് അവർ പറഞ്ഞിരിക്കുന്നത്.