യോഗ ഒരു ജീവിതചര്യയാണ്. യോഗയിലൂടെ ദിവസം ആരംഭിക്കുകയെന്നത് നല്ലകാര്യമാണ്. യോഗ ഏറെ ഇഷ്ടപ്പെടുന്ന താരങ്ങള്‍ ഒരുപാടാണ്. ശില്‍പ്പാ ഷെട്ടി മുതല്‍ യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കിയ നിരവധി താരങ്ങളുണ്ട്. അങ്ങനെ തന്റെ യോഗാഭ്യാസത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടി അമല പോൾ. താരം പങ്കുവച്ചിരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരിക്കുകയാണ്. ഷീര്‍സാനം ചെയ്യുന്ന വിവിധ ഘട്ടങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
കടല്‍ക്കരയില്‍ വച്ചാണ് അമല ശീർഷാസനം ചെയ്യുന്നത്. വെറും മണലിലാണ് താരം തലയും കെെയ്യും കുത്തി നില്‍ക്കുന്നത്. അമല തന്നെയാണ് തന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തോടൊപ്പം മനോഹരമായ കുറിപ്പും അമല പങ്കുവച്ചിട്ടുണ്ട്. നേരത്തെ തന്നെ അമലയുടെ യോഗ ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു. കൂടാതെ കൊച്ചിയില്‍ സ്വന്തമായി യോഗാ സ്റ്റുഡിയോയും നടത്തുന്നുണ്ട് അമല. സഹോദരനൊത്താണ് ഇത് നടത്തുന്നത്.
കഴിഞ്ഞ മാസം അമല പോളിന്റെ കാമുകനുമൊത്തുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു. ഇരുവരും വിവാഹിതരായെന്നായിരുന്നു പ്രചരണം. എന്നാല്‍ താന്‍ വിവാഹിതയായിട്ടില്ലെന്നും അതിനിനിയും സമയമുണ്ടെന്നുമാണ് അമല പറയുന്നത്. ആടെെ ആയിരുന്നു അമലയുടെ അവസാന ചിത്രം. രത്നകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ താരത്തിന്റെ ബോള്‍ഡായ വേഷം ഏറെ പ്രശംസ നേടിയിരുന്നു. ചിത്രത്തില്‍ അര്‍ധ നഗ്നയായി അമല എത്തിയത് വാര്‍ത്തയായിരുന്നു.