കഞ്ഞി വെള്ളത്തിൽ നിന്ന് സ്വന്തമായി നിർമ്മിച്ച കള്ളുമായി സ്കൂളിലെത്തിയ വിദ്യാർത്ഥി പിടിയിൽ. യൂട്യൂബിൽ നിന്ന് വിദ്യാർത്ഥി കള്ള് ഉണ്ടാക്കുന്നത് പഠിക്കുകയായിരുന്നു. കുട്ടിക്ക് കൗൺസിലിംഗ് നൽകാൻ എക്സൈസ് ഉദ്യോഗസ്ഥർ നടപടി ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം ഹൈറേഞ്ചിലെ ഒരു സർക്കാർ വിദ്യാലയത്തിൽ ആണ് നാടകീയമായ സംഭവം നടന്നത്.
രാവിലെ സ്കൂളിൽ എത്തിയ വിദ്യാർത്ഥി ബാഗിനുള്ളിൽ സ്വന്തമായി നിർമ്മിച്ച കള്ള് സൂക്ഷിച്ചിരുന്നു. ഇടയ്ക്കുവെച്ച് കുപ്പിയെടുത്ത് നോക്കുന്നതിനിടയിൽ ഗ്യാസ് നിറച്ച കുട്ടിയുടെ അടപ്പ് തെറിച്ചു പോയി. അതോടുകൂടി കുപ്പിയിൽ നിന്ന് കള്ള് പുറത്തേക്കൊഴുക്കുകയായിരുന്നു. തുടർന്ന് അടുത്തിരുന്ന വിദ്യാർത്ഥികളുടെ ദേഹത്തു തെറിച്ചു, സംഭവം അധ്യാപകരും അറിഞ്ഞു.
അധ്യാപകൻ വിദ്യാർത്ഥിയുടെ രക്ഷിതാക്കളെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് എക്സൈസിനെ വിവരമറിയിച്ചു. സംഭവത്തിൽ വിദ്യാർത്ഥിക്ക് കൗൺസിലിംഗ് നൽകാൻ എക്സൈസ് ഉദ്യോഗസ്ഥർ നടപടി ആരംഭിക്കുകയാണ്. കുട്ടി യൂട്യൂബ് നോക്കിയാണ് കള്ള് നിർമ്മാണം പഠിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
തുടർന്ന് കുട്ടിക്ക് ബോധവൽക്കരണ ക്ലാസ് എടുക്കാൻ എക്സൈസ് തയ്യാറായിരിക്കുകയാണ്. കഞ്ഞി വെള്ളത്തിൽ നിന്നാണ് കുട്ടി കള്ള് ഉണ്ടാക്കാൻ പഠിച്ചത്. സ്കൂളിലെത്തിയ വിദ്യാർത്ഥി കുപ്പി എടുത്തു നോക്കുമ്പോൾ കുപ്പിയുടെ അടപ്പ് തുറന്ന് പോയതോടെ കള്ള് പുറത്തേക്ക് വരികയും മറ്റു വിദ്യാർഥികളുടെ ദേഹത്ത് കല്ല് തെറിക്കുകയും ചെയ്തതോടെയാണ് വിവരം പുറം ലോകമറിഞ്ഞത്.