കഞ്ചാവു പിള്ളേരാ ഇങ്ങനൊക്കെ നടക്കുന്നത്; തന്റെ മകനെ കുറിച്ച് അമ്മ പറയുന്നത്

മകനെക്കുറിച്ചു അഭിമാനത്തോടെ അമ്മ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ;

മകൻ തലമുടി നീട്ടി വളർത്തുമ്പോൾ എല്ലാരും ചോദിക്കും, എന്തിനാ മോനെ മുടി വളർത്താൻ അനുവദിക്കുന്നത്…? ഒരു ജാതിപോക്കു പിള്ളേരാണ് ഇങ്ങിനെയൊക്കെ നടക്കണത് ന്ന്… (എന്നെ കേൾക്കാതെ രഹസ്യത്തിൽ പറയും കഞ്ചാവു പിള്ളേരാന്നെ ഇങ്ങനൊക്കെ നടക്കണത് ന്ന്) കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞല്ലേ……. അവരൊക്കെ പറയണകേട്ടിട്ട് എനിക്ക് വിഷമം തോന്നണെടാ കണ്ണാന്ന് ഞാൻ പറയുമ്പോൾ, അവൻ എന്നോടു പറയും, സുഖമില്ലാതെ മുടി പോയ ഒത്തിരി പേരുണ്ട് അവർക്ക് ആർക്കെങ്കിലും കൊടുക്കാൻ ആണ്, പറയുന്നവർ പറഞ്ഞോട്ടെ, അമ്മ വിഷമിക്കണ്ടായെന്ന്… അമ്മയ്ക്കെന്നെ അറിയാല്ലോ അതു മതീന്ന്… അതെ എനിക്കതുമതി… ബാക്കി കാലം പറയട്ടെ… Plus two മുതൽ വളർത്തണതാ… Degree രണ്ടാം വർഷമായിപ്പോ…ദാ! ഇന്നു മുറിച്ചു… നാളെക്കൊണ്ടു കൊടുക്കും.. സന്തോഷമായി…. അവനെക്കൊണ്ട് പറ്റീത് അവൻ ചെയ്തല്ലോ… അണ്ണാറക്കണ്ണനും തന്നാലായത്….. Love you Kannan vave….

Previous articleമകളുടെ വിവാഹത്തിന് കാറിൽ ചാണകംപൂശി അച്ഛൻ; വീഡിയോ
Next articleനടി വീണാ നായര്‍ യഥാര്‍ഥ ജീവിതം ബിഗ്‌ ബോസില്‍ തുറന്നു പറഞ്ഞപ്പോള്‍; വൈറൽ

LEAVE A REPLY

Please enter your comment!
Please enter your name here