ഓസ്‌ട്രേലിയയിൽ നടക്കുന്ന അന്താരാഷ്ട സംഗീത മത്സരത്തിലേക്ക് പാട്ടിലൂടെ ജഡ്ജസിനെ അമ്പരപിച്ച് സെലക്ഷൻ നേടിയിരിക്കുകയാണ് മലയാളി പെൺകുട്ടി. 12 വയസ്സുകാരിയായ ജാനകി ഈശ്വറാണ് മത്സരത്തിലേക്ക് ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ടത്.
ഓസ്ട്രേലിയയിലെ പോപുലർ മ്യൂസിക് ഷോയായ ‘ദി വോയ്‌സി’ൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയും ജാനകിയാണ്. കോഴിക്കോട് സ്വദേശികളായ അനൂപിന്റേയും ദിവ്യയുടേയും മകളാണ് ജാനകി.
പ്രമുഖ പോപ്പ് ഗായിക ബില്ലി എലിഷിന്റെ ‘ലവ്‌ലി’ എന്ന ഗാനമാണ് ജാനകി സ്റ്റേജിൽ പാടിയത്. ജാനകിയുടെ പാട്ടിൽ ജഡ്ജസ് അതിശയത്തോടെയാണ് കേട്ടു കൊണ്ടിരുന്നത്. ജാനകിയുടെ പെർഫോമൻസ് വിഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാണ്. നിരവധി പേരാണ് ഈ കുട്ടിയെ പ്രശംസിച്ച് എത്തിയത്.