Home Wedding ഓരേ സമയം രണ്ട്‌ യുവതികളുമായി പ്രണയം; ഒടുവിൽ വധുവിനെ കണ്ടെത്താൻ നാണയം കൊണ്ട് ടോസ്

ഓരേ സമയം രണ്ട്‌ യുവതികളുമായി പ്രണയം; ഒടുവിൽ വധുവിനെ കണ്ടെത്താൻ നാണയം കൊണ്ട് ടോസ്

0
ഓരേ സമയം രണ്ട്‌ യുവതികളുമായി പ്രണയം; ഒടുവിൽ വധുവിനെ കണ്ടെത്താൻ നാണയം കൊണ്ട് ടോസ്

ഓരേ സമയം രണ്ട്‌ യുവതികളുമായി പ്രണയത്തിലായ യുവാവ്‌ ഇവരില്‍ ആരെ വിവാഹം ചെയ്യണമെന്ന്‌ പഞ്ചായത്ത്‌ ടോസ്‌ ചെയ്തു തീരുമാനിച്ചതായി റിപ്പോര്‍ട്ട്‌. രണ്ടു യുവതികളും ഇയാളെ മാത്രമേ വിവാഹം ചെയ്യു എന്ന നിലപാടില്‍ ഉറച്ചു നിന്നതോടെയാണ്‌ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്‌.

കര്‍ണാടകയിലെ ഹസന്‍ ജില്ലയിലെ സ്കലേഷ്പൂരിലാണ്‌ ഈ വിചിത്ര സംഭവം. തൊട്ടടുത്ത ഗ്രാമത്തിലെ 20കാരിയുമായാണ്‌ 27കാരനായ യുവാവ്‌ ആദ്യം പ്രണയത്തിലായത്‌. ഈ പ്രണയം ആറുമാസം പിന്നിട്ടപ്പോള്‍ ഇയാള്‍ മറ്റൊരു യുവതിയുമായും പ്രണയത്തിലായി. രണ്ടു പ്രണയവും ഓരേ സമയം മൂന്നോട്ട്‌ കൊണ്ടു പോവുകയും ചെയ്തു. എന്നാല്‍ ഇതിലൊരു കാമുകിക്കൊപ്പം യുവാവിനെ കണ്ട ബന്ധു, ഇക്കാര്യം വീട്ടില്‍ അറിയിച്ചു.

താന്‍ ആ പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നെന്നും യുവാവ്‌ വീട്ടുകാരോട്‌ പറഞ്ഞു. എന്നാല്‍ വീട്ടുകാര്‍ ഈ ബന്ധം എതിര്‍ക്കുകയും മറ്റൊരു വധുവിനെ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ യുവാവിന്റെ വീട്ടിലേക്ക്‌ കാമുകി തന്റെ വീട്ടുകാരെ അയ്ക്കുകയും വിവാഹം ഉറപ്പിക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. ഇക്കാര്യങ്ങള്‍ അറിഞ്ഞ്‌ മറ്റേ കാമുകി തന്റെ വീട്ടുകാരെ യുവാവിന്റെ വീട്ടേലക്ക്‌ അയച്ചു. ഇതോടെ പ്രശ്നം രൂക്ഷമായി.

ഇക്കാര്യങ്ങള്‍ നാട്ടില്‍ പ്രചരിച്ചതോടെ പഞ്ചായത്ത്‌ പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. ഒരു മാസം മുമ്പ്‌ മുന്നു കുടുംബങ്ങളെയും പഞ്ചായത്തില്‍ വിളിച്ചു വരുത്തി പ്രശ്നപരിഹാരത്തിനുള്ള ശ്രമം നടത്തി. എന്നാല്‍ യുവതികള്‍ രണ്ടു പേരും വിട്ടവിര്‍്ചയ്ക്ക്‌ തയ്യാറായില്ല. ആരെ വിവാഹം ചെയ്യാനാണു താല്‍പര്യമെന്ന ചോദ്യത്തിന്‌ യുവാവ്‌ മറുപടി നല്‍കിയുമില്ല.

ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ അനിശ്ചിതത്വത്തിലായി. ഇതിനു പിന്നാലെ കാമുകിമാരില്‍ ഒരാള്‍ ആത്മഹത്യയ്ക്ക്‌ ശ്രമിക്കുകയും ചെയ്തു. നാണയം കൊണ്ട്‌ ടോസ്‌ ചെയ്ത്‌ യുവാവിന്‌ ജീവിതപങ്കാളിയെ കണ്ടെത്താമെന്ന പഞ്ചായത്തിന്റെ നിര്‍ദേശം ഒടുവില്‍ ഇരു പെണ്‍കുട്ടികളും സമ്മതിച്ചു. ഇനി പ്രശ്നമുണ്ടാക്കില്ലെന്നും പൊലീസിനെ സമീപിക്കില്ലെന്നും മധ്യസ്ഥര്‍ യുവതികളില്‍നിന്ന്‌ എഴുതി വാങ്ങിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയുന്നു.

ആത്മഹത്യയ്ക്ക്‌ ശ്രമിച്ച പെണ്‍കുട്ടി ടോസ്‌ ജയിച്ചെന്നും മറ്റേ പെണ്‍കുട്ടി യുവാവിന്റെ കരണത്തടിച്ച്‌ തിരിച്ചു പോകുകയും ചെയ്തെന്നു ടൈസ്‌ നൌ റിപ്പോര്‍ട്ട്‌ ചെയുന്നു. അവസാന നിമിഷം യുവാവ്‌ ആത്മഹത്യയ്ക്ക്‌ ശ്രമിച്ച പെണ്‍കുട്ടിയെ വിവാഹം ചെയ്യാമെന്നു തീരുമാനിക്കുകയായിരുന്നെന്നും ഇവരിപ്പോള്‍ വിവാഹിതരായെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here