ഓഫീസ് ജോലികളിൽ മുഴുകിയിരിക്കുന്ന തത്ത; രസകരമായ വീഡിയോ

ഓഫീസ് ജോലികളിൽ മുഴുകിയിരിക്കുന്ന തത്തയുടെ രസകരമായ വീഡിയോ സിൻസിനാത്തി സൂ ആൻഡ് ബോട്ടാണിക്കൽ ഗാർഡന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.

റെജി എന്നാണ് ഈ തത്തയുടെ പേര്. ഓഫീസിലെ ഫോട്ടോസ്റ്റാറ്റ് മെഷീനിൽ നിന്നും പേപ്പറുകൾ ശേഖരിച്ച് അവ അടുക്കി വയ്ക്കുകയാണ് തത്ത. എന്നാൽ ചുണ്ടുകൊണ്ട് പേപ്പർ എടുക്കുന്നതിനിടെ പേപ്പറുകൾ താഴെ പോകുന്നതും വീഡിയോയിൽ കാണുന്നുണ്ട്.

എന്നാൽ വീണ്ടും പേപ്പറുകൾ എടുത്ത് വയ്ക്കാൻ ശ്രമിക്കുകയാണ് ഈ തത്ത. ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ഈ വീഡിയോക്ക് ലഭിക്കുന്നുണ്ട്.

പണിയിൽ സഹായിക്കാൻ ഇങ്ങനെ ഒരാളെ കിട്ടിയാൽ കൊള്ളാമല്ലോയെന്ന് അഭിപ്രായം പറയുന്നവരും നിരവധിയാണ്.

Previous articleടോയ്ലറ്റ് സീറ്റിനുള്ളിൽ നിന്ന് തല ഉയർത്തി പാമ്പ്’; വീഡിയോ
Next articleഭക്ഷണം മോഷ്ടിക്കുന്നതിനിടയിൽ ക്യാമറയില്‍ കുടുങ്ങി; രസികൻ ഭാവങ്ങളുമായി നായ : വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here