കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈനായാണ് ക്ലാസുകള്‍ നടക്കുന്നത്. തുടര്‍ച്ചയായി ഇത് രണ്ടാമത്തെ അധ്യയന വര്‍ഷമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ക്ലാസുകള്‍ പുരോഗമിക്കുന്നത്.
ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട മനോഹര നിമിഷങ്ങളുടെ വിഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടിയിട്ടുണ്ട്. ഹൃദ്യമായ ഒരു വിഡിയോയാണ് ശ്രദ്ധ ആകര്‍ഷിക്കുന്നതും.
കുട്ടികള്‍ക്ക് വേണ്ടിയുള്ള ഓണ്‍ലൈന്‍ ക്ലാസ് ശ്രദ്ധയോടെ വീക്ഷിക്കുന്ന ഒരു മുത്തശ്ശിയുടേതാണ് ഈ വിഡിയോ. അധ്യാപകന്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ വീക്ഷിക്കുന്ന മുത്തശ്ശി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതും വിഡിയോയില്‍ കാണാം.