ഈ പതിനൊന്നുകാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ദരിത്യം മൂലം ഒരു ഷൂ വാങ്ങാൻ പോയിട്ടു ഇടാൻ ഒരു ചെരുപ്പുപോലുമില്ലതെ എത്തിയ പതിനൊന്നുകാരി ബാൻഡേജ് കാലിൽ ചുറ്റി ഓട്ടത്തിന് നേടിയത് മൂന്ന് സ്വർണം.
ഓട്ടമൽസരത്തിനു ഒപ്പം ഓടിയ കുട്ടികൾക്കെല്ലാം ഒന്നാന്തരം സ്പോർട്സ് ഷൂ ഉണ്ടായിരുന്നു. എന്നാൽ റിയക്കും ഏതാനം കൂട്ടുകാരികൾക്കും നല്ലൊരു ചെരുപ്പ് പോലുമില്ലായിരുന്നു. സ്പോർട്സ് ഷൂ ഇല്ലാത്തതിന്റെ വിഷമം പുറത്തുകാട്ടാതെ റിയയും രണ്ടു കുട്ടുകാരിക്കലും ബാൻഡേജ് എടുത്തു ഷൂ പോലെ കാലിൽ ചുറ്റികെട്ടി, എന്നിട്ടു അതിൽ മേൽ നയിക് ഷൂവിന്റെ ചിഹ്നം വരച്ചു. നയിക് എന്നു ഒരു വശത്തു എഴുതിയിടുകയും ചെയ്യ്തു. ഓട്ടമത്സരം കഴിഞ്ഞപ്പോൾ ഈ മിടുക്കിക്ക് മൂന്ന് ഇന്നങ്ങളിൽ സ്വർണ്ണം 400, 800, 1500 മീറ്റർ ഓട്ടത്തിനായിരുന്നു ഒന്നാം സ്ഥാനം നേടിയത്. ഡിസംബർ 9 നു ലോയ്‌ലൊ സ്കൂൾ സ്‌പോർട് കോൺസിൽ നടത്തിയ സ്പോർട്സ് മീറ്റിലാണു റിയാ ഒന്നാം സ്ഥാനം കരസ്ഥമാക്കി സ്വർണ്ണം നേടിയത്. റിയയുടെ കോച്ച് തന്നെ ആണ് ഈ പോസ്റ്റ് തന്റെ ഫേസ്ബുക്കിലൂടെ പങ്കവച്ചത്.