ഭാഗ്യം കൊണ്ടുമാത്രം ജീവൻ രക്ഷപ്പെട്ടു…എന്ന് പറഞ്ഞ് കേൾക്കാറില്ലേ. അത്തരത്തിൽ ഭാഗ്യം തുണയായ ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്നത്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് മുകളിലേക്ക് കൂറ്റൻ മരം അടർന്നുവീഴുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. മരം വീഴുന്ന ആഘാതത്തിൽ ഓട്ടോറിക്ഷ തകരുന്നതും വിഡിയോയിൽ ദൃശ്യമാണ്.
കാഴ്ചക്കാരെ മുഴുവൻ ഞെട്ടിച്ച വിഡിയോയിൽ നിന്നും വളരെ അത്ഭുതകരമായി തലനാരിഴയ്ക്ക് രക്ഷപ്പെടുകയാണ് ഓട്ടോറിക്ഷാ ഡ്രൈവർ. മുംബൈയിലാണ് സംഭവം നടന്നത്. ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്ന് മരം, റോഡിലൂടെ പോകുകയായിരുന്ന വാഹനത്തിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ വാഹനം പൂർണമായും തകർന്നിട്ടുണ്ട്.
വാഹനത്തിൽ ഡ്രൈവർ അല്ലാതെ മറ്റാരും ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കാനും കാരണമായി. അതേസമയം അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. എന്തായാലും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടതോടെ ഡ്രൈവറുടെ അത്ഭുതകരമായ രക്ഷപെടലിന്റെ ആശ്വാസത്തിലാണ് കാഴ്ചക്കാർ.