ഓടിക്കൊണ്ടിരിക്കുന്ന വാഹനം തടഞ്ഞുനിർത്തി ഭക്ഷണം മോഷ്ടിക്കുന്ന ആന; വീഡിയോ വൈറൽ

പ്രായോഗിക ബുദ്ധിയുടെ കാര്യത്തില്‍ ആനകള്‍ പലപ്പോഴും മനുഷ്യരെ വെല്ലാറുണ്ട്. സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും രസകരമായ ആനക്കഥകള്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ഏറെ ശ്രദ്ധ ആകര്‍ഷിക്കുകയാണ് ചില ആനക്കള്ളന്മാരുടെ ദൃശ്യങ്ങൾ. റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളെ തടഞ്ഞുനിര്‍ത്തി വാഹനത്തിലുള്ള ഭക്ഷണസാധനങ്ങൾ മോഷിടിക്കുന്ന ആനയുടെ ദൃശ്യങ്ങളാണ് ഏറെ കൗതുകമുണർത്തുന്നത്.

ഇപ്പോഴിതാ ബസ് തടഞ്ഞുനിർത്തി ഭക്ഷണം മോഷ്ടിക്കുന്ന ആനയുടെ ദൃശ്യങ്ങളാണ് ഏറെ കൗതുകമുണർത്തുന്നത്. റോഡിലൂടെ പോകുകയായിരുന്ന ബസ് തടഞ്ഞുനിര്‍ത്തിയ ശേഷം വാഹനത്തിനകത്തേക്ക് തുമ്പിക്കൈ കൊണ്ട് ചെറിയൊരു പരിശോധന. വാഹനത്തിലുണ്ടായിരുന്ന സാധനങ്ങളിൽ നിന്നും ചിലതെടുത്ത് അകത്താക്കുകയാണ് ലക്ഷ്യം.

ഇതറിഞ്ഞ യാത്രക്കാരിൽ ഒരാൾ തുമ്പികൈയിലേക്ക് പഴം വെച്ച് കൊടുക്കുന്നതും ഇത് കഴിക്കനായി തുമ്പികൈ പുറത്തേക്കിടുമ്പോൾ വാഹനം വേഗത്തിൽ ഓടിച്ചുപോകുന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ അല്പം പഴയതാണെകിലും രസകരമായ ആനക്കള്ളന്റെ ഈ ദൃശ്യങ്ങള്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ ട്വിറ്ററിൽ കഴിഞ്ഞ ദിവസം വീണ്ടും പങ്കുവച്ചതോടെയാണ് സംഭവം ജനശ്രദ്ധ നേടിയത്.

Previous articleതലമുടികൊണ്ട് റെക്കോര്‍ഡ് സൃഷ്ടിച്ച ഇന്ത്യക്കാരിയായ നിലാന്‍ഷി പാട്ടേല്‍
Next articleകിച്ചുവിന്റേയും റോഷ്നയുടേയും വിവാഹ നിശ്ചയ വീഡിയോ..!

LEAVE A REPLY

Please enter your comment!
Please enter your name here