അമ്മയും കുഞ്ഞും തമ്മിലുള്ള സ്നേഹത്തിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. അമ്മയുടെ കരുതലിന്റെ വീഡിയോകളും ഇക്കൂട്ടത്തിലുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. ഓടയിൽ വീണ കുട്ടിയാനയെ രക്ഷിക്കുന്ന അമ്മയാനയുടെ ഹൃദയം തൊടുന്ന ദൃശ്യങ്ങളാണ് വലിയ തോതിൽ പ്രചരിക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഹൃദയ സ്പർശിയായ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. റോഡരികിലുള്ള ഓടയിലാണ് കുട്ടിയാന അകപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന അമ്മ ആന വളരെ പണിപ്പെട്ട് തുമ്പികൈ ഉപയോഗിച്ച് കുട്ടിയാനയെ രക്ഷപ്പടുത്തുന്നതാണ് വീഡിയോയിലുള്ളത്. കുഞ്ഞിനെ രക്ഷപ്പെടുത്തിയ ശേഷം ഇരുവരും തിരികെ കാട്ടിലേക്ക് നടന്ന് പോകുന്നതും വീഡിയോയിൽ ദൃശ്യമാണ്. നിമിഷങ്ങൾക്കുള്ളിൽ നിരവധി പേരാണ് വീഡിയോ കാണ്ടത്. നിരവധി പേർ ഷെയറും ചെയ്തിട്ടുണ്ട്.
Mother recovering his ball of love? pic.twitter.com/bGuaQWK2vW
— Susanta Nanda IFS (@susantananda3) May 7, 2020