ഒരേ സമയം നാല് ചിത്രം; രണ്ടും കൈകകളും കാലുകളും ഉപയോഗിച്ച്.! വിഡിയോ പങ്കുവച്ച് പൃഥ്വിരാജ്

കൈ കൊണ്ട് ക്യാൻവാസിൽ അത്ഭുതം തീർക്കുന്ന അനേകം ആളുകൾ നമുക്കിടയിലുണ്ട്. അംഗപരിമിതരായ ചില ആളുകൾ കാലുകൾ കൊണ്ട് വരയ്ക്കുന്ന വാർത്തകളും നാം കേട്ടിട്ടുണ്ടാകും. എന്നാൽ ഒരേ സമയം രണ്ടും കൈകകളും കാലുകളും ഉപയോഗിച്ച് നാലു വിവിധ ചിത്രങ്ങൾ വരയ്ക്കുന്ന ഒരു മിടുക്കനുണ്ട്.

അതും തല കുത്തി കിടന്നു കൊണ്ട്. അനസ് എന്ന ഈ കലാകാരൻ ഇങ്ങനെ വരച്ച നടൻ പൃഥ്വിരാജിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും ഒപ്പം വരയ്ക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സുകുമാരൻ, മല്ലികാ സുകുമാരൻ, ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവരെയാണ് കൈകാലുകൾ കൊണ്ട് ഒരു ചുമരിന്റെ നാലു മൂലകളിലായി അനസ് വരച്ചത്.

സുകുമാരനെയും മല്ലികയെയും ചുവരിനു താഴെ കൈകൾ കൊണ്ടു വരച്ചപ്പോൾ ഇന്ദ്രജിത്തിനെയും പൃഥ്വിയെയും മുകളിൽ കാലുകൾ കൊണ്ടു വരച്ചു. അനസ് വരയ്ക്കുന്ന വിഡിയോ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചതോടെ സംഗതി വൈറലായി.

അനസിന്റെ അത്ഭുതപൂർവമായ പ്രകടനത്തെ നിരവധി ആളുകളാണ് പ്രകീർത്തിക്കുന്നത്. നേരത്തെ വിജയ് സേതുപതി ഉൾപ്പടെയുള്ള താരങ്ങളെയും അനസ് ഇത്തരത്തിൽ വരച്ചിട്ടുണ്ട്.

View this post on Instagram

❤️? @_kl46_artist

A post shared by Prithviraj Sukumaran (@therealprithvi) on

117284528 126835559112792 3284974283417837393 n
Previous article‘ചേച്ചിയുടെ സോങ് ഞാനൊന്ന് ഡബ്ബ് ചെയ്തിട്ടുണ്ട്; ഒരു ശ്രമം മാത്രം.. ആവർത്തന; വൈറൽ വീഡിയോ
Next articleവീട്ടില്‍ നിന്ന് പിടികൂടിയ കൂറ്റന്‍ രാജവെമ്പാല കഴുത്തിൽ ചുറ്റി; ഭയപ്പെടുത്തുന്ന വിഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here