ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ഇരട്ടകളാണ് അന്നയും ലൂസിയും. ഒരുമിച്ച് ജനിച്ച ഇവർ ഒരുതരത്തിലും ആളുകൾക്ക് മാറി മനസിലാകാതിരിക്കാൻ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ശാസ്ത്രക്രിയ ചെയ്ത്, തികച്ചും തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ സാമ്യം ഉള്ളവരായി മാറിയിരിക്കുകയാണ്. ഇപ്പോൾ ഇരുവരും ഒരുമിച്ച് ഗർഭിണിയാകാൻ ഒരുങ്ങുകയാണ്. അതും ഒരേ പുരുഷനിൽനിന്ന്. ഇരുവരുടെയും പ്രായം 35 ആണ്. ഒരുമിച്ചു ജനിച്ച്, ഒരുമിച്ച് ജീവിച്ച്, ഒരു ഒരുമിച്ച് പ്രണയിച്ച ഇവർ ഇപ്പോൾ തങ്ങളുടെ പങ്കാളിയിൽ നിന്ന് ഒരുമിച്ച് ഗർഭം ധരിക്കാനുള്ള തീരുമാനത്തിലാണ്. 2012ലാണ് ഓസ്ട്രേലിയയിലെ ഈ സഹോദരങ്ങൾ കാമുകനായ ബെന്നുമായി ഡേറ്റിംഗ് ആരംഭിച്ചത്. കഴിഞ്ഞ പത്ത് വർഷമായി ഇവർ ബെന്നുമായി ഒരുമിച്ച് ആണ് കഴിയുന്നത്.
ഒരു ഷോയിൽ പങ്കെടുക്കുമ്പോഴാണ് ഇവരുടെ ആഗ്രഹം ഇവർ വെളിപ്പെടുത്തിയത്. ഐവിഎഫ് വഴി ഗർഭധാരണം നടത്താനാണ് ഇവരുടെ പദ്ധതി. ജീവിതത്തിൽ എല്ലാ കാര്യവും ഒരുമിച്ച് ചെയ്യാനാണ് ഇവർക്കിഷ്ടം. ഇതുവരെയും ഇവർ പിരിഞ്ഞില്ല എന്നും ഒരിക്കലും വേർപിരുത്തുമെന്നാണ് ആഗ്രഹമെന്നും ഇവർ പറയുന്നു. അന്നയുടേയും ലൂസിയുടെയും വാക്കുകൾ ഇങ്ങനെയാണ്, ഞങ്ങൾ ഒരുമിച്ചു കുളിക്കുന്നു, ഒരുമിച്ച് മേക്കപ്പ് ചെയ്യുന്നു, ഞങ്ങൾ ആഹാരം കഴിക്കുന്നതും ഉറങ്ങാൻ പോകുന്നതും എല്ലാം ഒരുമിച്ചാണ് തുടർന്നും ഇതുപോലെ തന്നെ ജീവിക്കാനാണ് ഞങ്ങളുടെ ആഗ്രഹം.
ഞങ്ങൾ രണ്ടു പേരും ഒരു വ്യക്തിയായി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. മൂന്നു പേർക്കും ആയി ഉറങ്ങാൻ ഒരു കിംഗ്സ് സൈസ് ബെഡ്റൂം വീട്ടിലുണ്ട്. ഒരുമിച്ച് ഗർഭം ധരിക്കാൻ ആണ് ആഗ്രഹമെങ്കിലും ഇതുവരെ ഞങ്ങൾക്ക് അമ്മയാകാൻ സാധിച്ചിട്ടില്ല. അതിനുള്ള ശ്രമത്തിലാണ് തങ്ങൾ എന്ന് ഈ സഹോദരിമാർ പറയുന്നു. ഒരുമിച്ചു ഗർഭിണിയാകാൻ ആഗ്രഹിക്കുന്ന ഞങ്ങൾക്ക് ജീവിതത്തിലെ എല്ലാം ഒരുമിച്ച് ചെയ്യണം. ഞങ്ങൾ ഒരുമിച്ച് പ്രായമാകും ഒരുമിച്ച് മരിക്കുകയും ചെയ്യും കാരണം ഞങ്ങൾ അത്രയും പരസ്പരം ഇഷ്ടപ്പെടുന്നു.
കഴിഞ്ഞവർഷം ഒരു റിയാലിറ്റി ഷോയിൽ കൂടിയാണ് ബെൻ ഇരുവരെയും പ്രൊപ്പോസ് ചെയ്തത്. ഇവർ മൂവരും വിവാഹിതരാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഓസ്ട്രേലിയ നിയമമനുസരിച്ച് ബഹുഭാര്യത്വം ക്രിമിനൽ കുറ്റമാണ്. അതുകൊണ്ടുതന്നെ വിവാഹിതരാകാനുള്ള ഇവരുടെ ആഗ്രഹം പൂവണിന്നില്ല .