ഒരേസമയം ആസിഫ് വരച്ചത് അഞ്ച് ജയസൂര്യ ചിത്രങ്ങൾ; വീഡിയോ

മനോഹരങ്ങളായ ചിത്രങ്ങൾ വരച്ച് അത്ഭുതപ്പെടുത്തുന്ന ഒരുപാട് കലാകാരന്മാരെ നാം കാണാറുണ്ട്. എന്നാൽ കൈയും കാലും വായും ഉപയോഗിച്ച് ഒരേസമയം നിരവധി ചിത്രങ്ങൾക്ക് ജീവൻ നൽകുന്ന ഒരു കലാകാരനാണ് ഇപ്പോൾ സോഷ്യൽ ലോകത്തെ താരം. ചാച്ചിത്രതാരം ജയസൂര്യയാണ് ആസിഫ് എന്ന ഈ അത്ഭുതകലാകാരനെ പരിചയപ്പെടുത്തികൊണ്ടുളള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

‘പല സമയങ്ങളിലായി ഞാൻ ചെയ്ത കഥാപാത്രങ്ങളെ ഒരേ സമയം പകർത്തുന്ന ആസിഫ്, താങ്കൾ ശരിക്കും അത്ഭുതപ്പെടുത്തുന്നു, നമ്മൾക്ക് ഉടൻ തന്നെ നേരിൽ കാണാം..ഒരുപാട് സ്നേഹം’ എന്നാണ് ജയസൂര്യ ചിത്രം വരയ്ക്കുന്ന ആസിഫിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ജയസൂര്യ വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയ വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ആസിഫ് ഒരേ സമയം കൈകളിലും കാലുകളിലും വായിലും വരെ മാർക്കർ പിടിച്ച് വരച്ചെടുത്തത്. അതേസമയം വ്യത്യസ്ത രീതിയിലുള്ള ചിത്ര രചനകളിലൂടെ ആസിഫ് നേരത്തെ സോഷ്യൽ ലോകത്ത് ശ്രദ്ധ നേടിയിരുന്നു.

Previous articleഎന്തൊരു കരുതലാണ്; വീല്‍ചെയറിലുള്ള ബാലനെ സുരക്ഷിതമായി മുന്നോട്ട് നയിച്ച് വളര്‍ത്തുനായ: വീഡിയോ
Next articleഇപ്പോഴാണ് ആദ്യമായിട്ട് കണ്ടതെങ്കിൽ നമുക്ക് അന്നത്തെ പോലെ സ്നേഹം തോന്നുമായിരുന്നോ? മറുപടി കാത്ത് അശ്വതി

LEAVE A REPLY

Please enter your comment!
Please enter your name here