മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെ യുവയും പൂക്കാലം വരവായി എന്ന പരമ്പരയിലൂടെ മൃദുലയും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിട്ട് വർഷങ്ങളായി. മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവ കൃഷ്ണ പ്രേക്ഷക പ്രീതി നേടുന്നത്. 2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’യിലൂടെയാണ് ശ്രദ്ധേയയാകുന്നത്. നര്‍ത്തകിയായും തിളങ്ങി.
വിവാഹശേഷം ഇരുവരും പുതിയ വീട്ടിലേക്കുള്ള ഗൃഹപ്രവേശനവും ഇരുവരും ആഘോഷമാക്കി. തങ്ങളുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹശേഷം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സീരിയലിൽ വീണ്ടും അഭിനയിക്കാൻ എത്തി. അതുപോലെ തന്നെ സ്റ്റാർ മാജികിലും ഇരുവരും എത്തി. യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ വൈറൽ ആകുന്നത് മൃദുല പോസ്റ്റ് ചെയ്ത പോസ്റ്റ് ആണ്. സഹോദരി പാർവതിയുടെയും തന്റെയും ബേബി ഷവറിനിടെ പകർത്തിയ ചിത്രങ്ങൾ ആണ് ഇത്. നിറവയറിയൽ മുഖം ചേർത്ത് നിൽക്കുന്ന ഫോട്ടോസ് ആണ് ഇത്. സഹോദരി പാർവതിക്കോപ്പമാണ് മൃദുല നില്കുന്നത്. ഒരു വർഷത്തിന് മുമ്പും ശേഷവും എന്നാണ് ഒപ്പം കുറിച്ചത്. മൃദുല പങ്കുവെച്ച ഫോട്ടോസ് ഇതിനോടകം തന്നെ വൈറൽ ആണ്. നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.