കൊറോണ പേടി ലോകരാജ്യങ്ങളെ എത്രത്തോളം ബാധിച്ചു എന്ന് തെളിയിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. നൂറിലേറെ കുരങ്ങന്മാര്‍ ഒറു വാഴപ്പഴത്തിന് വേണ്ടി തെരുവില്‍ പോരടിക്കുന്ന കാഴ്ചയാണ് വിഡിയോയില്‍ കാണാനാവുക. അത്ര പട്ടിണിയാണ് ഈ മേഖലയില്‍ മൃഗങ്ങള്‍ നേരിടുന്നത്.
കൊറോണ വൈറസ് ഭീതിയില്‍ തായ്‌ലാന്‍ഡില്‍ ടൂറിസം മേഖല വലിയ തകര്‍ച്ച നേരിടുകയാണ്. ഇതോടെ സഞ്ചാരികളുടെ വരവും കച്ചവടവും തകര്‍ന്നു. ഇതിനൊപ്പം പട്ടിണിയിലായത് കുരങ്ങന്മാരാണ്. വിനോദ സഞ്ചാരികള്‍ നല്‍കുന്ന ഭക്ഷണമായിരുന്നു ഇവരുടെ ഏക ആശ്രയം. ഇതില്ലാതെയായതോടെ കുരങ്ങന്മാരുടെ വന്‍ സംഘം ഭക്ഷണം തേടി തെരുവിലിറങ്ങി.
ദൃശ്യങ്ങളിൽ കുണുന്നത് പോലെ കുരങ്ങന് ഒരു വാഴപ്പഴം കിട്ടുന്നതും. പിന്നാലെ പഴത്തിനായി കൂട്ടത്തല്ലാണ് നടന്നത്. ലോപബുരിയില്‍ സാധാരണയായി വിനോദ സഞ്ചാരികളാണ് കുരങ്ങന്മാര്‍ക്ക് ഭക്ഷണം നല്‍കുന്നത്. നഗരത്തിലെ ക്ഷേത്ര പരിസരങ്ങളിലാണ് ഈ കുരങ്ങന്മാരുടെ വാസം.
Hungry monkeys fight over a banana in Thailand as tourist numbers plummet because of coronavirus pic.twitter.com/KNxBvc3wmJ
— The Sun (@TheSun) March 12, 2020