‘ഒരു ലീവ് അല്ലെ ചോദിച്ചോളൂ?’ കുഞ്ഞുമിടുക്കിയുടെ കലിപ്പ്; വീഡിയോ

കൊച്ചുമിടുക്കി ലീവ് ചോദിക്കുന്ന വീഡിയോ ആണ് സെഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. അതേസമയം കൊച്ചുമിടുക്കിയുടെ കലിപ്പ് ഭാവവും ശ്രദ്ധ നേടുന്നുണ്ട്. ‘ഞാന്‍ ഇത്രയും നാള് പഠിച്ചോണ്ടല്ലേ ഇരുന്നേ അല്ലാണ്ട് കെടന്നോണ്ടല്ലല്ലോ. ലീവ് തരാം ലീവ് തരാം പപ്പയുടെ സ്വഭാവം ഇങ്ങനെയാ.

ഒരു ദിവസം ലീവ് തരാന്നു പറഞ്ഞാല്‍ അത് സമ്മതിക്കില്ല. പഠിച്ചുകൊണ്ടേയിരിരിക്കണം, ഒരു പഠിക്കാരന്‍ എന്നിങ്ങനെയാണ് കുഞ്ഞുമിടുക്കിയുടെ പരിഭവം പറച്ചില്‍. എന്നാല്‍ ഇന്നലെ ലീവ് തന്നോ എന്ന് അച്ഛന്‍ മകളോട് ചോദിക്കുമ്പോള്‍ ഇല്ലല്ലോ എന്നാണ് മറുപടി.

മൂന്ന് ദിവസം ലീവായിരുന്നു എന്ന് സമീപത്തു നിന്നും വേറൊരാള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ‘സംസാരിക്കരുത്’ എന്ന് കലിപ്പ് ഭാവത്തില്‍ വിലക്കുകയും ചെയ്യുന്നു ഈ കൊച്ചുമിടുക്കി. എന്തായാലും സൈബര്‍ ലോകത്ത് വൈറലാണ് ഈ വീഡിയോ. കുഞ്ഞുപരിഭവങ്ങളും കലിപ്പ് ഭാവവുമൊക്കെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ.

Previous articleകുട്ടി പിണറായി വിജയനായി തകർത്ത് അഭിനയിച്ച് ആവർത്തന : വീഡിയോ
Next articleഞാൻ വളരെ കോൺഫിഡന്റ് ആയിരുന്നു, എട്ടാം മാസം വരെ നൃത്തം ചെയ്തു;

LEAVE A REPLY

Please enter your comment!
Please enter your name here