‘ഒരു രാജകുമാരിയെ പോലെ കിടിലം ലുക്കിൽ തിളങ്ങി നടി ഗബ്രിയേല’ – ഫോട്ടോസ്

Gabriella Charlton 1

ഇന്ത്യയിലെ ഏറ്റവും ബ്രഹ്മണ്ഡ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ബിഗ് ബോസിന്റെ പതിപ്പുകൾ നടക്കാറുണ്ട്. മലയാളത്തിലും ബിഗ് ബോസ് മൂന്ന് സീസണുകൾ പൂർത്തിയായി കഴിഞ്ഞു. ഒരുപാട് പ്രേക്ഷകരുള്ള ഒരു പരിപാടിയാണ് ഇത്.

അതുകൊണ്ട് തന്നെ മറ്റുഭാഷകളിലെ ബിഗ് ബോസ് പതിപ്പുകളും മലയാളികൾ ശ്രദ്ധിക്കാറുണ്ട്. അതിൽ തന്നെ മലയാളികൾ, മലയാളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണുന്നത് തമിഴ് ബിഗ് ബോസാണ്. അഞ്ച് സീസണുകൾ പൂർത്തിയായ തമിഴ് പതിപ്പിന്റെ നാലാം സീസണിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഗബ്രിയേല ചാർൾടൺ.

അവസാന ആഴചയിൽ വരെ വിജയകരമായി ബിഗ് ബോസിൽ നിന്ന ഗബ്രിയേല അഞ്ച് ലക്ഷം എടുത്ത് പിന്മാറുകയായിരുന്നു. തികച്ചും അപ്രതീക്ഷിതമായിരുന്നു അത്. പക്ഷേ ഗബ്രിയേലയുടെ തീരുമാനം ശരി വെക്കുന്നതായിരുന്നുവെന്ന് പ്രേക്ഷകർ അഭിപ്രായപ്പെട്ടു. ഗബ്രിയേലയെ ഗാബി എന്നാണ് ആരാധകർ വിളിച്ചിരുന്നത്.

Gabriella Charlton 4

ബിഗ് ബോസിൽ വരുന്നതിന് മുമ്പ് ഗാബി ജോഡി നമ്പർ വൺ ജൂനിയർ എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. 3, ചെന്നൈയിൽ ഒരു നാൾ, അപ്പ തുടങ്ങിയ സിനിമകളിലും ഗബ്രിയേല അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസ് കഴിഞ്ഞത്തോടെ സോഷ്യൽ മീഡിയയിൽ മലയാളികൾ ഉൾപ്പടെ നിരവധി ആരാധകരാണ് ഗബ്രിയേലയ്ക്ക് ഉള്ളത്.

ഗബ്രിയേലയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. വയലറ്റ് നിറത്തിലെ ഗൗണിൽ ഒരു രാജകുമാരിയെ പോലെയാണ് ഗാബി തിളങ്ങിയിരിക്കുന്നത്. പദ്മനാഭനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഡെയ്സിയുടെ ഡിസൈനിലുള്ള ഗൗണാണ് താരം ധരിച്ചിരിക്കുന്നത്. മണിയാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.

Gabriella Charlton 2
Gabriella Charlton 3
Previous articleസ്കൂട്ടറിൽ നീലസാരിയുടുത്ത് താരം, മറാത്തിയിലേക്ക് ചുവട് വെപ്പ്; ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പങ്കുവെച്ച് നിമിഷ സജയൻ
Next articleഅഴക് ദേവത പോലെ, കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് മേഘ്‌ന രാജ്; ഫോട്ടോസ്

LEAVE A REPLY

Please enter your comment!
Please enter your name here