നന്ദു മഹാദേവയുടെ ഫേസ്ബുക്ക് പോസ്റ്റ്;
എനിക്കത്ഭുതം തോന്നുന്നു..!! ഒരു പൂവ് ചോദിച്ചാൽ ഒരു വസന്തകാലം തന്നെ തരുന്ന നന്മ ഹൃദയങ്ങൾ !! ഇത് ചരിത്രമാണ്.. കാരണം.. ചോദിച്ചതിലേറെ തുക അതും ഇത്രയും വലിയ തുക തുശ്ചമായ ഏതാനും മണിക്കൂറുകൾ കൊണ്ടാണ് നമ്മൾ കണ്ടെത്തിയത്..!! ഈ വരുന്ന 16 മുതൽ അവൾക്ക് കീമോ തുടങ്ങുകയാണ്.. അവളുടെ കുഞ്ഞിക്കണ്ണുകളും അവളുടെ മാതാപിതാക്കളും തികഞ്ഞ ആത്മ വിശ്വാസത്തിലാണ്..!!
സുരേഷേട്ടൻ തൃശൂരിനെ പറ്റി പറഞ്ഞത് പോലെ പറഞ്ഞാൽ.. അൻവി മോളേ ഞങ്ങളിങ്ങെടുക്കുവാ.. അവളുടെ വയ്യായ്കയും ഞങ്ങളിങ്ങെടുക്കുവാ..!! അത്ര സ്നേഹമാണ് ഞങ്ങൾക്ക് അൻവി മോളോട്.. പൊന്നുമോൾ എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന സന്തോഷ വാർത്തയും ഞാൻ തന്നെ എന്റെ പ്രിയമുള്ളവരേ അറിയിക്കുമെന്ന് വാക്ക് തരുന്നു..!!
സഹായിച്ചവരോടൊന്നും കേവലമൊരു നന്ദി പറഞ്ഞ് ചെറുതാകുന്നില്ല.. കാരണം അവൾ നമ്മുടെ കുട്ടിയാണ്.. നമ്മള് ചെയ്തത് നമ്മളുടെ കടമയും… എന്നിരുന്നാലും മോളേ സഹായിക്കാൻ മുന്നോട്ട് വന്ന എല്ലാവരോടും മനസ്സ് നിറഞ്ഞ സ്നേഹം അറിയിക്കുന്നു.. ഇനി മോൾക്ക് വേണ്ടത് നമ്മുടെ പ്രാർത്ഥനകളാണ്..