‘ഒരു ജനനായകൻ എങ്ങനെ ആകണം എന്ന്, ഞാൻ മനസ്സിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ടാണ്;’ ഗണേഷ് കുമാറിനെകുറിച്ച് അനുശ്രീ കുറിച്ചത്…

280934127 574204223984816 2466353766079718957 n

യുവ അഭിനേത്രികളില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അനുശ്രീ. റിയാലിറ്റി ഷോയില്‍ നിന്നും സിനിമയിലേക്കെത്തിയ താരം വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിലൂടെയാണ് ഈ താരം സിനിമയില്‍ അരങ്ങേറിയത്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങിയ താരങ്ങളുള്‍പ്പടെ നിരവധി പേര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. ഇപ്പോഴിതാ നടനും എംഎൽഎയുമായ ഗണേഷ് കുമാറിന്റെ ജനപ്രീതിയെ വാഴ്ത്തി നടി അനുശ്രീ. പത്തനാപുരംകാരുടെ പരസ്യമായ അഹങ്കരമാണ് ഗണേഷ് കുമാർ എന്നും അനുശ്രീ സോഷ്യൽ മീഡിയയിൽ കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം;

284179559 168837812222843 2762124472605000834 n

ഒരു ജനനായകൻ എങ്ങനെ ആകണം എന്ന് ഞാൻ മനസ്സിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ടാകണം.. പത്തനാപുരത്തിൻ്റെ ജനനായകൻ കെ.ബി ഗണേഷ്കുമാർ,ഞങ്ങടെ സ്വന്തം ഗണേഷേട്ടൻ…{Flash back} 2002_2003 സമയങ്ങളിൽ നാട്ടിലെ പരിപാടികൾക്ക് സമ്മാനദാനത്തിനായി സ്ഥിരം എത്തുന്നത് ഗണേഷേട്ടൻ ആയിരുന്നു.. അന്ന് സമ്മാനം വാങ്ങുന്നതിലും ആകാംഷയോടെ ഞങ്ങൾ കാത്തിരിക്കുന്നത് ഗണേഷ് കുമാർ എന്ന സിനിമ നടനെ ആയിരുന്നു.. സമ്മാനമായി അന്ന് കിട്ടുന്ന കുപ്പിഗ്ലാസുകൾ അദ്ദേഹം സമ്മാനിക്കുമ്പോഴും,

285131800 422221212834421 7647678585461890965 n

അത് പോലെ തന്നെ രാഷ്ട്രീയ പര്യടനത്തിനു വരുമ്പോൾ ഞങ്ങൾ കുട്ടികൾ ക്യൂ നിന്ന് മാലയിട്ട് സ്വീകരിക്കുമ്പോഴും ഞങ്ങൾ പ്രതീക്ഷിക്കുന്ന ഒരു കാര്യം ഉണ്ട്, അദ്ദേഹം ഞങ്ങളെ നോക്കി സന്തോഷത്തോടെ തരുന്ന ഒരു ചിരി..അത് അന്ന് ഞങ്ങൾക്ക് കിട്ടുന്ന ഏറ്റവും വലിയ അവാർഡ് ആയിരുന്നു.”The smile of Acceptance”.. ആ ചിരി ആണ് ഇപ്പോഴും അദ്ദേഹം ഏറ്റവും പ്രിയങ്കരനായ ജനപ്രതിനിധിയായി നിലകൊള്ളാൻ കാരണം..പാർട്ടിക്ക് അതീതമായി,ജാതിഭേദമന്യെ,എന്തിനും ഗണേഷേട്ടൻ ഉണ്ട് എന്നുള്ളത് ഞങൾ പത്തനാപുരംകാരുടെ ഒരു പരസ്യമായ അഹങ്കാരം ആണ്..

280610367 3200212786934004 3367270277989937317 n

ഈ കഴിഞ്ഞ ദിവസം അദ്ദേഹത്തിനൊപ്പം ഒരു പ്രോഗ്രാംൽ പങ്കെടുത്തു. വർഷങ്ങൾക്ക് മുന്നേ ഉണ്ടായിരുന്നു ജനപ്രീതി അല്പം പോലും കുറയാതെ ഇപ്പോഴും ഉണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു,അതുകൊണ്ട് തന്നെയാകാം പാർട്ടിക്ക് അതീതമായി വ്യക്തിപരമായിട്ടുള്ള ഇഷ്ടം കൊണ്ട് താങ്കൾ ഇപ്പോഴും വിജയിച്ചുകൊണ്ടെയിരിക്കുന്നത്…keep winning more and more hearts … ഞങ്ങടെ സ്വന്തം ഗണേഷേട്ടൻ…

Insta Post ↓

Previous article‘അൻപത് വയസ്സിന് ശേഷം 12 കിലോ ഭാരം കുറച്ച്; പുത്തൻ ഫോട്ടോ പങ്കുവെച്ചു നടി മാല പാർവതി..’ – ഫോട്ടോസ് കാണാം
Next articleദാവണി ധരിച്ചു മൂകാംബികയിൽ വാഹനപൂജ; നടി സ്വാസിക പങ്കുവെച്ച ചിത്രങ്ങൾ കാണാം…

LEAVE A REPLY

Please enter your comment!
Please enter your name here