ഒരു ചോക്ലേറ്റിന് വേണ്ടി തല്ലു കൂടുന്ന ജോമോളുടെ വീഡിയോ വൈറലാവുന്നു; വീഡിയോ

73475372 172928097217441 1851331399902831616 n

മലയാള സിനിമയുടെ ജാനകിക്കുട്ടിയാണ് എന്നും ജോമോള്‍. വിവാഹ ശേഷം ഇന്റസ്ട്രി വിട്ട്, ഇപ്പോള്‍ അത്രയ്‌ക്കൊന്നും സജീവമല്ലാത്ത ജോമോളെ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സോഷ്യല്‍ മീഡിയയില്‍ കാണുമ്പോള്‍ അത് ഒരു ആഘോഷം തന്നെ ആയിരിയ്ക്കുമല്ലോ. എന്നാല്‍ കാണുന്നത് ഈ അവസ്ഥയിലായിരിയ്ക്കും എന്ന് ആരാധകര്‍ ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല!!

മറ്റൊന്നുമല്ല, ഒരു ചോക്ലേറ്റിന് വേണ്ടി തല്ലു കൂടുന്ന വീഡിയോ ആണ് പുറത്ത് വന്നിരിയ്ക്കുന്നത്. നടി നിരഞ്ജന അനൂപ് ആണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. നിരഞ്ജനയുടെ അമ്മയ്‌ക്കൊപ്പം ഒരു ചോക്ലേറ്റിന് വേണ്ടി തല്ലു കൂടുകയാണത്രെ താരം. വീഡിയോ എന്തായാലും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

74415297 230763551240778 2751150731139619000 n

ഇപ്പോഴും കുട്ടിത്തം മനസ്സില്‍ സൂക്ഷിക്കുന്ന നടി എന്നാണ് വീഡിയോയ്ക്ക് ലഭിയ്ക്കുന്ന കമന്റുകള്‍. ഒരു വടക്കന്‍ വിരഗാഥ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയില്‍ എത്തിയതാണ് ജോമോള്‍. പിന്നീട് പഞ്ചാബി ഹൗസ്, മയില്‍പ്പീലിക്കാവ്, എന്ന് സ്വന്തം ജാനകിക്കുട്ടി, നിറം, ദീപസ്തംഭം മഹാശ്ചര്യം തുടങ്ങിയ ചിത്രങ്ങളിലെല്ലാം അഭിനയിച്ചു.

2003 ല്‍ വിവാഹ ജീവിതത്തിലേക്ക് കടന്നതോടെ ജോമോള്‍ സിനിമയും ഉപേക്ഷിച്ചു. രണ്ട് കുട്ടികളുടെ അമ്മയായി കുടുംബ ജീവിതം നയിക്കുകയായിരുന്നു നടി. 2014 ല്‍ നടന്ന അമ്മ വാര്‍ഷികയോഗത്തില്‍ പങ്കെടുത്തുകൊണ്ട് തിരിച്ചുവരവ് അറിയിച്ചു. 2017 ല്‍ പുറത്തിറങ്ങിയ കെയര്‍ഫുള്‍ എന്ന ചിത്രത്തിലാണ് ഏറ്റവും അവസാനം അഭിനയിച്ചത്.

Previous articleആദ്യം വിശ്വസിക്കാനായില്ല, പിന്നീട് യാഥാർഥ്യം അംഗീകരിച്ചു; ഗർഭിണിയായ ശേഷം മൃദുലയിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് യുവയും മൃദുലയും… വീഡിയോ
Next articleലോസ് ആഞ്ചലസിൽ അവധിക്കാലം ആഘോഷിച്ചു മംമ്ത മോഹൻദാസ്; ചിത്രങ്ങൾ പങ്കുവെച്ചു നടി..!

LEAVE A REPLY

Please enter your comment!
Please enter your name here