കടുത്ത ചൂടില്‍ വിയര്‍ത്തു കുളിക്കുകയായിരുന്ന സംസ്ഥാനത്തെ പലയിടങ്ങളില്‍ ആശ്വാസമായി ഇന്നലെ വേനല്‍ മഴ പെയ്തു. അല്‍പ്പനേരത്തേക്കെങ്കിലും എത്തിയ കുളിര്‍മയെ ആവേശത്തോടെയും ആഘോഷത്തോടെയുമാണ് ജനങ്ങള്‍ ആസ്വദിച്ച്. താരങ്ങളുടെ കാര്യവും വ്യത്യസ്തമായില്ല. മഴ പെയ്ത ആവേശത്തില്‍ തുള്ളിച്ചാടുന്ന നടി അമല പോളിന്റെ വീഡിയോ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടികഴിഞ്ഞു.
മഴ പെയ്തു തോര്‍ന്നപ്പോള്‍ മുറ്റത്തിറങ്ങി തുള്ളിച്ചാടിയും ഡാന്‍സുകളിച്ചുമെല്ലാമാണ് അമല തന്റെ സന്തോഷം പ്രകടിപ്പിക്കുന്നത്. മുറ്റത്തെ മാവിലുള്ള ഓരോ മാങ്ങയ്ക്കും ഉമ്മ കൊടുത്ത്, തന്റെ പ്രിയപ്പെട്ട പൂച്ചക്കുട്ടിയെ കെട്ടിപ്പിടിച്ചൊക്കെയാണ് താരത്തിന്റെ ആഘോഷം. അമലയുടെ അമ്മയാണ് ഇതെല്ലാം മൊബൈലില്‍ പകര്‍ത്തിയത്. ഒരു ചാറ്റല്‍ മഴ പെയ്തപ്പോഴേക്ക് നിനക്ക് ഭ്രാന്തായോ അമലേ? അപ്പോള്‍ ഒരു വലിയ മഴ പെയ്താല്‍ എന്താകും അവസ്ഥ?’, എന്നും അമ്മ ചോദിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ അമല സന്തോഷത്തോടെ മുറ്റത്ത് ഓടി നടക്കുന്നതാണ് വീഡിയോയില്‍ കാണനാവുക.