ഒരു ഗ്ലാസ്സ് പാലില്‍ ഒരു തുള്ളി പോലും പോകാതെ തലയില്‍ വച്ച് നീന്തി കടന്ന് അമേരിക്കയുടെ ഒളിംപിക് ചാമ്പ്യന്‍; വീഡിയോ

സ്വിമ്മിങ് പൂളിന്റെ ഒരറ്റത്ത് നിന്ന് മറ്റേതിലേക്ക് എത്തിയപ്പോഴും തലയിൽ ബാലൻസ് ചെയ്ത് വെച്ചിരുന്ന ചോക്കലേറ്റ് മിൽക്ക് ഒരു തുള്ളി തുളുമ്പി പോയില്ല. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോ നിമിഷങ്ങൾക്കകം തന്നെ വൈറലായി. തന്റെ കരിയറിൽ ഏറ്റവും നന്നായി നീന്തിയത് ഇവിടെയാവണം എന്നാണ് ലെഡേകി വിഡിയോ പങ്കുവെച്ച് കൊണ്ട് കുറിച്ചത്.

ഗോട്ട് മിൽക് പരസ്യത്തിന്റെ ഭാഗമായാണ് ലെഡ്കി ഈ പ്രകടനവുമായി എത്തിയത്. ട്വിറ്ററിൽ 2.7 മില്യണിലധികം ആളുകൾ വിഡിയോ കണ്ടു. അഞ്ച് വട്ടം ഒളിംപിക്സിൽ സ്വർണത്തിൽ മുത്തമിട്ട താരമാണ് ലെഡേകി. 15 വട്ടം ലോക ചാമ്പ്യൻഷിപ്പിൽ ജേതാവായി ഈ നേട്ടം സ്വന്തമാക്കുന്ന ഒരേയൊരു വനിതാ നീന്തൽ താരവുമായി ലെഡേകി. കോവിഡ് കാലത്ത് ലോകം പ്രതിസന്ധിയിൽ നിൽക്കുന്ന ഈ സമയമാണ് കഠിനാധ്വാനവും സമർപ്പണവും എത്രത്തോളം തുണയ്ക്കുമെന്ന് കാണിച്ച് ലെഡേകിയുടെ വിഡിയോ എത്തുന്നത്.

Previous articleഓമന വളർത്തു നായ്ക്കുട്ടിയ്ക്ക് മാസ്ക് ധരിപ്പിച്ച് കൊച്ചു മിടുക്കൻ; വൈറലായി വീഡിയോ..
Next articleപച്ചക്കറി വിൽക്കുന്നതിനിടയിലും മയിലിന് ഭക്ഷണം നല്‍കുന്നു; കണ്ണിനു കുളിരേകുന്ന കാഴ്ച..

LEAVE A REPLY

Please enter your comment!
Please enter your name here