കേരളം ദൈവത്തിന്റെ സ്വന്തനാട് യെന്നു പ്രസംഗിക്കാൻ അല്ലതെ, തെറ്റു ചെയ്യ്തവരെ ശിക്ഷിക്കാൻ നമ്മുടെ അധികാരികൾക്കു കഴിവില്ല. ഇതിനു ഒക്കെ എന്ത് ന്യായീകരണം നടത്തിയാകും അധികാരികള്‍ കഴുകിക്കളയുക. രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ കഴുവേറ്റിയ നരാധമൻമാരെ ഏത് നിയമമാണ് ശിക്ഷിക്കുക? കേരളം ഉറ്റുനോക്കുകയാണ്.
പ്രതിഷേധച്ചൂടിൽ കേരളക്കര വെന്തുരുകുമ്പോൾ ഒരു കൂട്ടം കലാകാരൻമാരും ആ മക്കൾക്കായി തെരുവിലിറങ്ങി. നടൻ സാജു നവോദയയുടെ (പാഷാണം ഷാജി) നേതൃത്വത്തിൽ കൊച്ചിയിലെ തെരുവില്‍ പ്രതിഷേധ നാടകം സംഘടിപ്പിക്കുകയായിരുന്നു. മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ വികാരാധീനനായ സാജു തന്റെ വ്യക്തി ജീവിതത്തെ മുൻനിർത്തിയാണ് സംസാരിച്ചത്. പതിനെട്ട് വര്‍ഷമായി കുട്ടികളില്ലാത്തതിന്റെ വിഷമത്തിലാണ് താന്‍. കുഞ്ഞുങ്ങള്‍ക്കായുളള പ്രാര്‍ഥനയിലാണ്. എന്നാല്‍ വാളയാറിലേതു പോലുളള സംഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്കിനി കുഞ്ഞുങ്ങൾ വേണ്ടെന്ന് സാജു കണ്ണീരോടെ പറയുന്നു. ആണ്‍കുഞ്ഞെന്നോ പെണ്‍കുഞ്ഞെന്നോ വ്യത്യാസമില്ലാതെ കുഞ്ഞുങ്ങളെ ഉപദ്രവിക്കുവരാണ് ചുറ്റുമെന്നും ഈ പ്രതിഷേധങ്ങള്‍ നിറയുമ്പോള്‍ ഇനിയെങ്കിലും ഒരാളും കുഞ്ഞുങ്ങളെ ഉപദ്രവിക്കാന്‍ മടിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സാജു പറഞ്ഞു. സാജുവിന്റെ വൈകാരികത നിറഞ്ഞ വാക്കുകളുടെ പൂര്‍ണരൂപം വീഡിയോയില്‍ കാണാം.