പ്രശസ്ത സംവിധായകനായ അഹത്യൻ്റെ രണ്ടാമത്തെ മകളാണ് വിജയ ലക്ഷ്മി. ഒരു നടി കൂടിയാണ് താരം. താരം അഭിനയിച്ച ചെന്നൈ 600028, അഞ്ചാതെ എന്ന ചിത്രങ്ങൾ വളരെ ശ്രദ്ധ നേടിയിരുന്നു. സംവിധായകനായ ഫിറോസിനെ ആണ് വിജയ ലക്ഷ്മി വിവാഹം ചെയ്തത്. കുട്ടിക്കാലം മുതൽ പരസ്പരം അറിയുന്നവരാണ് വിജയലക്ഷ്മിയും ഫിറോസും. ബാല്യ കാല സുഹൃത്തുക്കളായിരുന്നു ഇരുവരും. ദമ്പതികൾക്ക് നിലൻ എന്ന് പേരുള്ള നാല് വയസ്സുകാരനായ ഒരു മകൻ ആണ് ഉള്ളത്. കഴിഞ്ഞ ദിവസമാണ് തൻറെ മകനുമൊത്തുള്ള ഒരു ചിത്രം വിജയ ലക്ഷ്മി പോസ്റ്റ് ചെയ്തത്.
വളരെ ക്യൂട്ട് ആയിട്ടുള്ള ഒരു ചിത്രമായിരുന്നു ഇത്. തൻറെ മകന് ചുംബനം വിജയ ലക്ഷ്മി ആയിരുന്നു ചിത്രത്തിൽ ഉള്ളത്. ചിത്രത്തിന് മികച്ച ഒരു അടിക്കുറിപ്പും നൽകിയിട്ടുണ്ടായിരുന്നു. എന്നാൽ ഇവിടെയും ആഭാസം നിറഞ്ഞ കമൻ്റുകളും ആയി സ്ഥിരം കൂട്ടർ എത്തി. വളരെ മോശം കമൻറുകൾ ആണ് ഇവർ ഈ പോസ്റ്റിന് അടിയിൽ ചെയ്തത്. ഒരു മാതാവ് തൻറെ മകന് ചുണ്ടിൽ ചുംബനം നൽകുന്നതിലും അശ്ലീലം ഇവർ കണ്ടെത്തി എന്നതാണ് രസകരം. ഇതിനിടയിൽ ഇതിൽ ഈ കമൻറ് ചെയ്തവർക്ക് പിന്തുണയുമായി കൂടുതൽ പേരും വന്നു.
എന്നാൽ കമൻറുകൾ ശ്രദ്ധയിൽപ്പെട്ടതോടെ വ്യാപക വിമർശനം ആണ് ഉണ്ടായത്. രൂക്ഷ വിമർശനം വന്നതോടെ കമൻറ് ഡിലീറ്റ് ചെയ്ത് ഇവർ ഓടി രക്ഷപ്പെട്ടു എന്ന് വേണം പറയാൻ. എന്തിനെയും ഏതിനെയും മോശം കണ്ണുകളോടെ കാണുന്ന ഇങ്ങനെയുള്ള വിചിത്ര വികാര ജീവികൾ ആണ് നമ്മുടെ നാട്ടിൽ ഉള്ളത് എന്ന് ഓർമ്മിക്കണം. അവർ വസ്ത്ര ധാരണത്തിൻ്റെ പേരിൽ സ്ത്രീകൾക്ക് ഉപദേശം കൊടുക്കുന്നതിലല്ല, കാര്യം മറിച്ച് സമൂഹത്തിൻറെ മൊത്തത്തിലുള്ള മനോ ഭാവത്തിലാണ് മാറ്റം വേണ്ടത് എന്ന കാര്യം ഊന്നി പറയേണ്ടതുണ്ട്. അല്ലെങ്കിൽ അതൊക്കെ തന്നെ ഇങ്ങനെയുള്ള വൃത്തികെട്ട ജന്തുക്കൾക്ക് സഹായകരമാവും.