‘ഒരുത്തിക്കും വേണ്ടി സമയം കളയാൻ മനസ്സില്ലടാ…’ ‘ഞാന്‍ മാനസമൈനേ.. ഒന്നും പാടി നടക്കാന്‍ പോകുന്നില്ല;’ ഇത് ദിൽഷയ്ക്കുള്ള റോബിന്‍റെ മറുപടിയോ? വീഡിയോ

292611311 1019696192069629 2818224257974673968 n

റോബിന്റെ പ്രണയാഭ്യര്‍ത്ഥനയോടും തനിക്ക് നേരിടേണ്ടിവരുന്ന സൈബര്‍ ആക്രമണളെക്കുറിച്ചും തുറന്ന് പറഞ്ഞ് ദില്‍ഷ രംഗത്തെത്തിയിരുന്നു. ഇതോടെ റോബിനും ദില്‍ഷയ്ക്ക് ആശംസകളറിയിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ബിഗ് ബോസ് പ്രക്ഷേപണം നടക്കുമ്പോഴും അതിന് ശേഷവും ഏറെ ആഘോഷിക്കപ്പെട്ട താരങ്ങളായിരുന്നു ഡോ. റോബിനും ദില്‍ഷയും. റോബിന്‍, ബ്ലെസ്ലി പ്രണയം പുറത്ത് ഏറെ ചര്‍ച്ചയായിട്ടുണ്ട്. ഷോ അവസാനിച്ചതോടെ ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. റോബിനും ബ്ലെസ്ലിയും തനിക്ക് നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്ന് പറഞ്ഞിരുന്നെങ്കിലും ദില്‍ഷ വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്കിന് വിധേയയായിരുന്നു.

ഇതോടെ ദില്‍ഷ ഇവയ്‌ക്കെതിരെ നേരിട്ട് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ പ്രതികരണവുമായി റോബിനും എത്തുകയാണ്. റോബിനും ബ്ലെസ്ലിയുമായി യാതൊരു ബന്ധത്തിനും തുടര്‍ന്ന് താല്‍പ്പര്യമില്ലെന്ന് ദില്‍ഷ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയും ദില്‍ഷയ്‌ക്കെതിരെ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ദില്‍ഷയുടെ വാക്കുകളില്‍ പൊതുവേദിയില്‍ പ്രതികരിക്കുകയാണ് റോബിന്‍. ആരാധകരോടൊപ്പം വേദി പങ്കിടുന്നതിനിടയിലാണ് റോബിന്‍ ദില്‍ഷയെക്കുറിച്ച് സംസാരിച്ചത്. എന്റെ യോഗ്യത എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് മാത്രമേ അറിയൂ.. എന്ന കെ.ജി.എഫ്. ഡയലോഗ് പറഞ്ഞുകൊണ്ടാണ് റോബിന്‍ എത്തിയത്.

291878005 443675504276537 6532963226669574821 n

ആരൊക്കെ പോയാലും എനിക്ക് നിങ്ങള്‍ മതി. പോകുന്നവരൊക്കെ പൊക്കോട്ടെ എന്നാണ് റോബിന്‍ പറയുന്നത്. മലയാളത്തിലെ വിരഹഗാനമായി അടയാളപ്പെടുത്തിയ പാട്ടാണ് ചെമ്മീന്‍ സിനിമയിലെ മാനസമൈനേ വരൂ… ഇപ്പോള്‍ റോബിന്‍ പറയുന്നത് ഞാന്‍ മാനസമൈന ഒന്നും പാടി നടക്കാന്‍ ഉദ്ദേശിച്ചിട്ടില്ല എന്നാണ്. ഈ മഴയത്തും എന്നെ കാണാന്‍ ഇവിടെ വന്ന നിങ്ങളുള്ളപ്പോള്‍ എനിക്ക് മറ്റാരും വേണ്ട. സ്‌നേഹിക്കാന്‍ ഇത്രയും ആളുകളുള്ളപ്പോള്‍ ഒരു നഷ്ടത്തിനെക്കുറിച്ചും ഞാന്‍ ചിന്തിക്കുന്നില്ല. തോല്‍ക്കാന്‍ എനിക്ക് മനസ്സില്ല. എനിക്ക് നിങ്ങളോട് പറയാന്‍ ഒരു കാര്യം മാത്രമേ ഉള്ളൂ.

നമ്മള്‍ ഒരു രീതിയിലും ആരേയും സൈബര്‍ അറ്റാക്ക് ചെയ്യാനോ, ഡീഗ്രേഡ് ചെയ്യാനോ നില്‍ക്കരുത്. നമ്മള്‍ കാരണം ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത് എന്നാണ് റോബിന്‍ പറഞ്ഞത്. ദില്‍ഷയുടെ വീഡിയൊ പുറത്തുവന്നിതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ തന്നെ റോബിനും പ്രതികരിച്ചിരുന്നു. ദില്‍ഷ ഒരു നല്ല വ്യക്തി ആണ്. ഒരുപാട് സമയത്ത് എന്നെ സപ്പോര്‍ട്ട് ചെയ്ത് കൂടെ നിന്ന വ്യക്തിയാണ്. നല്ലൊരു ജീവിതം ദില്‍ഷയ്ക്ക് ആശംസിക്കുന്നു. സ്വപ്നങ്ങളെല്ലാം നടക്കട്ടെ. ദില്‍ഷയ്ക്ക് അര്‍ഹിക്കുന്ന ഒരു വ്യക്തി ഭാവിയില്‍ വരട്ടേ എന്നാണ് റോബിന്‍ പറഞ്ഞിരിക്കുന്നത്. ബിഗ് ബോസ് വിജയിയായി പുറത്തിറങ്ങിയ ശേഷം നിരവധി സൈബര്‍ ആക്രമണമാണ് ദില്‍ഷയ്ക്ക് നേരെ ഉണ്ടായത്.

289097311 478561137363305 5874640667273306856 n

ദില്‍ഷ ഇന്‍സ്റ്റഗ്രാമില്‍ തുറന്നു പറഞ്ഞതിന് ശേഷം വീണ്ടും ദില്‍ഷയ്‌ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടാകുന്നുണ്ട്. തനിയ്‌ക്കെതിരെ ഇത്രമാത്രം സൈബര്‍ ആക്രമണങ്ങള്‍ വന്നിട്ടും റോബിനും ബ്ലെസ്ലിയും അതില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് ദില്‍ഷ പറഞ്ഞത്. ഇതില്‍ ദില്‍ഷയ്ക്ക് വല്ലാത്ത സങ്കടവും ഉണ്ടായിരുന്നു. ഇതാണ് വീഡിയോയുമായി എത്താന്‍ ദില്‍ഷയെ പ്രേരിപ്പിച്ചത്.

ബ്ലെസ്ലിക്കെതിരെ റോബിന്‍ പങ്കുവെച്ച വീഡിയോയും ഇതിന് മറുപടിയായി ബ്ലെസ്ലിയുടെ സഹോദരന്‍ ചെയ്ത വീഡിയോയും എല്ലാം വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടതാണ്. എന്നാല്‍ ആര്‍ക്കെങ്കിലും എതിരെ തന്റെ കുടുംബത്തില്‍ നിന്ന് ആരെങ്കിലും പ്രതികരിച്ചിരുന്നോ എന്നാണ് ദില്‍ഷ ചോദിച്ചത്. ബിഗ് ബോസ് ഒരു ഗെയിം ഷോയാണ്. അതിന് ശേഷവും ഒരാളുടെ ജീവിതം വെച്ച് കളിക്കാന്‍ നില്‍ക്കരുതെന്നാണ് ദില്‍ഷ വ്യക്തമാക്കി.

Previous articleഓറഞ്ച് ലെഹങ്കയിൽ ആരാധകരുടെ മനം കവർന്ന് നടി ജസീല പർവീൺ
Next articleറോഡില്‍ കിടന്ന് തല്ല് കൂടി കാട്ടുമുയലുകള്‍; രസകരമായ ദൃശ്യം കണ്ട് പൊട്ടി ചിരിച്ച് സോഷ്യല്‍ മീഡിയ..[വീഡിയോ]

LEAVE A REPLY

Please enter your comment!
Please enter your name here