സീരിയൽ – സിനിമ രംഗത്ത് തന്റെ സ്ഥാനം ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുത്ത നടിയാണ് സ്വാസിക വിജയ്. മിനി സ്‌കീൻ ആരാധകർ ഇന്ദ്രന്റെ സീതയെന്നും, ബിഗ് സ്‌ക്രീൻ ആരാധകർ തേപ്പുകാരി എന്ന ഓമന പേര് നൽകിയുമാണ് താരത്തെ വിളിക്കുന്നത്. ആരാധകരുടെ പിന്തുണ കൊണ്ട് മാത്രം വളർന്നുവന്ന സ്വാസികയെ മിനി സ്‌ക്രീനിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്നും ആരാധകർ വിളിക്കുന്നുണ്ട്. ഇന്ദ്രന്റെ സീതയായി അരങ്ങുതകർത്ത സ്വാസിക ഏകദേശം അഞ്ചോളം സീരിയലുകളിൽ മിന്നി തിളങ്ങിയിരുന്നുവെങ്കിലും സീത എന്ന പരമ്പര സൃഷ്ടിച്ച തരംഗം ഒന്നും മറ്റൊരു കഥാപാത്രവും ഉണ്ടാക്കിയിരുന്നില്ല.
ചെറിയ വേഷങ്ങളിലൂടെ സിനിമകളില്‍ നിറസാന്നിധ്യമായ സ്വാസിക പിന്നീട് സിനിമകളില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്ന താരമായി വളര്‍ന്നു. അതേസമയം തന്നെ അവതാരകയായും മറ്റു റിയാലിറ്റി ഷോകളില്‍ പങ്കെടുത്തും സീരിയല്‍ രംഗത്തും ദൃശ്യ മാധ്യമ രംഗത്ത് സജീവമായി. വാസന്തി എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും സ്വാസിക സ്വന്തമാക്കിയിരുന്നു.അഭിനയ രംഗത്തെത്തി പത്തോളം വര്‍ഷങ്ങള്‍ക്ക് ശേഷം സ്വാസികയെ തേടിയെത്തിയ അംഗീകാരമായിരുന്നു അത്. സിനിമ രംഗത്ത് മുന്‍നിര നായകന്മാരോടൊപ്പവും അഭിനയിക്കാന്‍ അവസരം ലഭിച്ച താരമാണ് സ്വാസിക.നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലിൽ അതിഥിയായി എത്തിയപ്പോൾ സ്വാസിക വിവാഹത്തെക്കുറിച്ച് പറഞ്ഞതാണ് വീണ്ടും ഈ ചർച്ചകൾക്ക് കാരണമായിരുന്നു.
പ്രണയവിവാഹമാണോ എന്ന അനുവിന്റെ ചോദ്യത്തിന് ‘അതെ. ഒമ്പത് വർഷത്തോളമായുള്ള പ്രണയമാണ്’ എന്ന് സ്വാസിക ഉത്തരം നൽകിയതും സോഷ്യൽ മീഡിയയിൽ വാർത്തയായിരുന്നു. എന്നാൽ അതിന് കൃത്യമായിട്ടുള്ള മറുപടി നൽകുകയാണ് താരം. വനിതാ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്. സ്വാസികയുടെ വാക്കുകൾ ഇങ്ങനെ,‘‘ഈ ഡിസംബറിലോ അടുത്ത വർഷം ജനുവരിയിലോ നടക്കത്തക്ക തരത്തിൽ മാട്രിമോണി വഴി കല്യാണ ആലോചനകൾ മുന്നോട്ടു പോകുന്നു. ഒന്നു രണ്ടു പ്രപ്പോസലുകൾ സജീവമാണ്. അച്ഛൻ ബഹ്റിനിൽ നിന്ന് നാട്ടിലെത്തിയ ശേഷമേ തീരുമാനമെടുക്കൂ.‘‘പ്രണയമൊന്നുമില്ല.
എല്ലാവരും എപ്പോഴും പ്രണയത്തെക്കുറിച്ച് ചോദിക്കുന്നതിനാൽ ഞാനും ഒരു രസത്തിന് പറഞ്ഞതാണ്. വീട്ടുകാർ ആലോചിച്ചുറപ്പിക്കുന്ന വിവാഹമാകും എന്റെത്. പലരും കാണുമ്പോൾ ചില ഗോസിപ്പുകളൊക്കെ വച്ച്, അയാളാണോ ഇയാളാണോ എന്നൊക്കെ ചോദിക്കും. കേട്ടു കേട്ട് ഇപ്പോൾ അവരു ചോദിക്കുന്നതൊക്കെ ഞാനുമങ്ങ് സമ്മതിക്കും. വെറുതെ അവർക്കൊരു സന്തോഷം എനിക്കും രസം.