ഒപ്പം നിന്നവർക്ക് പ്രതീക്ഷയുമായി ജീവിതത്തിലേക്ക് പുതിയ ചുവട് വച്ച് ശരണ്യ

കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന സിനിമ-സീരിയൽ നടി ശരണ്യയുടെ അവസ്ഥ ഏറെ സങ്കടകരമായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന താരത്തിന്റെ ആരോഗ്യം ഏറെ മെച്ചപ്പെട്ടു എന്ന് വ്യക്തമാകുന്ന ഒരു വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കിടപ്പിലായിരുന്ന താരം തനിയെ നടക്കാന്‍ തുടങ്ങിയതായായിരുന്നു വിഡിയോയിൽ.

saranya 3

ഇപ്പോഴിതാ, ചികിത്സാകാലത്തെ ശരണ്യയുടെ ഏറ്റവും പുതിയ ചില ചിത്രങ്ങൾ കൂടി സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. ഫിസിയോതെറാപ്പിയുടെ ഭാഗമായി ശരണ്യ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ നിന്നുള്ളതാണ് ഈ ചിത്രങ്ങൾ എന്നാണ് സൂചന. ആറുവർഷം മുമ്പാണ് ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ ബാധിക്കുന്നത്. തുടർ ശസ്ത്രക്രിയകളുടെ ഭാഗമായി ഒരുഭാഗം തളർന്ന അവസ്ഥയിലായിരുന്നു. ചില സമയങ്ങളിൽ പാടെ അവശയാകും. ശരീരത്തിന്റെ പ്രവർത്തനങ്ങളുടെ നിയന്ത്രണങ്ങൾ പലപ്പോഴും നഷ്ടമാകും. ഏത് ഘട്ടത്തിലാണെങ്കിലും പുഞ്ചിരിയാണ് എപ്പോഴും മുഖത്ത് എന്നാണ് കൂടെ ഉള്ളവരെല്ലാവരും പറയുന്നത്.

saranya 2

സാമ്പത്തികമായി ആകെ തകർന്ന അവസ്ഥയിലാണ് ഈ കുടുംബം. കണ്ണൂർ പഴയങ്ങാടി സ്വദേശിയായ ഇവർക്ക് സ്വന്തമായി വീടില്ല. ശ്രീകാര്യത്തിനു സമീപം വാടകയ്ക്കു വീടെടുത്താണ് താമസിക്കുന്നത്. ശരണ്യയുടെ വേദനക്കാലത്ത് ഒപ്പംനിൽക്കുന്നത് നടി സീമാ ജി.നായരാണ്. ചാക്കോ രണ്ടാമൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ശരണ്യ ടെലിവിഷൻ സീരിയലുകളിലൂടെ ശ്രദ്ധനേടി. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാർച്ച് 12 എന്നിവ പ്രധാനചിത്രങ്ങൾ. ആൻമരിയ കലിപ്പിലാണ് എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.

saranya 1
Previous articleമുല്ലപ്പൂവും കുംകുമവും അവൾക്ക് അവളുടെ പങ്കാളിയുടെ സാമീപ്യം നൽകുന്നെങ്കിൽ അവൾ അവയണിയട്ടെ!!! കുറിപ്പ് – ഡോ. സൗമ്യ സരിൻ
Next articleചിത്രീകരണത്തിനിടയിൽ ടൊവിനോ തോമസിന് പരിക്ക്; ആന്തരിക രക്തസ്രാവമെന്ന് റിപ്പോർട്ട്

LEAVE A REPLY

Please enter your comment!
Please enter your name here