‘ഒന്നു കൂവിയതുമാത്രമേ ഓർമ്മയുള്ളു;’ സോഷ്യൽ മീഡിയയിൽ ചിരിപടർത്തിയ വിഡിയോ കാണാം

രസകരമായ കാഴ്ചകളുടെ കലവറയാണ് സമൂഹമാധ്യമങ്ങൾ. പൊട്ടിച്ചിരിപ്പിക്കുന്നതും കൗതുകം പകരുന്നതുമായ ഇത്തരം കാഴ്ചകൾ ദിനംപ്രതി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ, വളരെ രസകരമായ ഒരു വിഡിയോ ശ്രദ്ധേയമാകുകയാണ്. ഒരു പൂവൻകോഴിയാണ് വിഡിയോയിലുള്ളത്.

പൂവൻകോഴിയുടെ കൂവൽ കേട്ടാണ് പലപ്പോഴും നാട്ടുപ്രദേശങ്ങളിൽ നേരം വെളുക്കുന്നത് ആളുകൾ അറിയുന്നത്. വിഡിയോയിലുള്ള കോഴിയുടെ കൂവലാണ് രസകരം. അവസാനിക്കാതെ കൂവുകയാണ് കക്ഷി. ഒടുവിൽ ബോധംകെട്ട് പുറകിലേക്ക് മറിയുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തി ഈ കാഴ്ച ശ്രദ്ധനേടുകയാണ്.

അതേസമയം, വീട്ടിൽ വളർത്തുന്ന കോഴിയെ പല്ലുതേപ്പിക്കാൻ ശ്രമിക്കുന്ന ഒരു കുട്ടിയുടെ വിഡിയോ അടുത്തിടെ ശ്രദ്ധേയമായിരുന്നു. തന്റെ കുഞ്ഞു ബ്രഷ് ഉപയോഗിച്ച് കോഴിയുടെ പല്ലുതേപ്പിക്കാനായി പിന്നാലെ നടക്കുകയാണ് വിരുതൻ. പൂവൻ കോഴിയുടെ പിന്നാലെയാണ് പല്ലുതേപ്പിക്കാനുള്ള ശ്രമവുമായി കുട്ടി നടക്കുന്നത്.

കോഴി കുട്ടിയിൽ നിന്നും രക്ഷപ്പെടാനായി വട്ടം കറങ്ങുകയാണ്. എങ്കിലും കുട്ടി പിന്നാലെ തന്നെയുണ്ട്. സഹികെട്ട് കോഴി ഒന്ന് ഉറക്കെ കൂവിയതോടെ കുട്ടി പെട്ടെന്ന് തന്നെ പിന്മാറി. എന്തായാലും രസകരമായ ഈ വിഡിയോ ആളുകൾ ഏറ്റെടുത്തിരുന്നു.

കുറച്ച് നാളുകൾക്ക് മുൻപ് കോഴിക്ക് ഭക്ഷണം വാരി കൊടുക്കുന്ന മറ്റൊരു കുട്ടി സമൂഹമാധ്യമങ്ങളിൽ താരമായിരുന്നു. കളിക്കൂട്ടുകാർ എന്ന നിലയിലാണ് കുഞ്ഞുങ്ങൾ അവയോട് പെരുമാറുന്നത്.

Previous article‘പട്ടിയെ പോലെ നടക്കുന്ന മനുഷ്യന്‍;’ സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ…
Next article‘സെക്‌സിന് ഇടയില്‍ ഉറങ്ങിപ്പോയിട്ടുണ്ടോ; വിചിത്രമായ ചോദ്യങ്ങളുമായി ദീപ.! കല്യാണം കുറച്ചുകൂടെ കഴിഞ്ഞിട്ട് മതിയായിരുന്നു.. വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here