ഒടുവിൽ നടന്‍ ബാലയും ഗായിക അമൃത സുരേഷും നിയമപരമായി വേര്‍പിരിഞ്ഞു

മലയാളക്കര ശ്രദ്ധിച്ച മറ്റൊരു താരദാമ്പത്യത്തിന് കൂടി തിരശ്ശീല വീണു. പ്രശസ്ത തെന്നിന്ത്യൻ സിനിമാതാരം ബാലയും അമൃത സുരേഷും ഒടുവിൽ നിയമപരമായി വിവാഹ മോചിതരായി. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോലൂടെ കണ്ടുമുട്ടിയ ഇരുവരുടേയും പ്രണയം ആണ് വിവാഹത്തിൽ കലാശിച്ചത്, ഒടുവിൽ ചില പൊരുത്തക്കേടുകൾ മൂലം ഇപ്പോൾ വിവാഹമോചനത്തിൽ നിൽക്കുന്നതും.

ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയാണ് അമൃത സുരേഷ് സിനിമ പിന്നണി ഗാനരംഗത്തേക്ക് കടന്നുവരുന്നത്. 2010ലാണ് അമൃത വിവാഹിതയാകുന്നത് 2012ൽ മകൾ ജനിച്ചു. ശേഷം 2016നു മുതലാണ് ഇരുവരും വേർപിരിഞ്ഞു താമസമാരംഭിച്ചത്. വിവാഹമോചനത്തിനായി പരസ്പര ധാരണയോടെയാണ് ഇരുവരും നിയമ നടപടികൾ സ്വീകരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ഇരുവരും എറണാകുളം കുടുംബ കോടതിയിലെത്തി വിവാഹബന്ധം നിയമപരമായി അവസാനിപ്പിച്ചത്. ഏഴു വയസുള്ള മകൾ അമ്മയുടെ ഒപ്പം വിടാൻ ഇരുവരും തമ്മിൽ ധാരണയായി. നടൻ ബാല തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾക്കൊപ്പം അമൃത കുടുംബത്തോടൊപ്പമാണ് കോടതിയിലെത്തിയത്.

Previous articleവൈറലായ വെഡിങ് ഷൂട്ടുകൾ, കുടുങ്ങി കേരളാ പോലീസും; ഏറ്റുമുട്ടി സോഷ്യൽ മീഡിയയും!
Next article‘ഒരുത്തി ദുബായില്‍ അധ്യാപിക; മറ്റൊരുത്തി ആലപ്പുഴക്കാരി വീട്ടമ്മ;’ ഫേസ്ബുക്കിലെ ലെസ്ബിയന്‍ ദുരനുഭവം തുറന്ന് പറഞ്ഞ് അധ്യാപിക!..

LEAVE A REPLY

Please enter your comment!
Please enter your name here