അവതാരകയും അഭിനേത്രിയുമായ എലീന പടിക്കല്‍ വിവാഹിതയാവുന്നു. ചാനല്‍ പരിപാടിയില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു എലീന വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചത്. ബിഗ് ബോസില്‍ വെച്ചായിരുന്നു പ്രണയത്തെക്കുറിച്ച് പരസ്യമായി പറഞ്ഞത്. വീട്ടുകാര്‍ക്ക് ഈ ബന്ധത്തില്‍ താല്‍പര്യമില്ലെന്നും ഭാവി കാര്യങ്ങള്‍ എങ്ങനെയാവുമെന്ന് അറിയില്ലെന്നുമായിരുന്നു എലീന അന്ന് പറഞ്ഞത്.
ഒടുവില്‍ വീട്ടുകാര്‍ സമ്മതിച്ചുവെന്ന് പറഞ്ഞായിരുന്നു എലീന വിവാഹ വിശേഷം പങ്കുവെച്ചത്. ജനുവരിയിലാണ് വിവാഹം. 6 വര്‍ഷമായി എലീന പ്രണയത്തിലാണ്. 15 വയസ്സില്‍ തുടങ്ങിയ പ്രണയമാണ്, 21 ആയപ്പോള്‍ അവര്‍ കെട്ടാന്‍ തീരുമാനിച്ചുവെന്നായിരുന്നു സാജന്‍ സൂര്യയുടെ കമന്റ്.
ബിഗ് ബോസിലെത്തിയതിന് ശേഷം ഫുക്രുവും എലീനയും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളാണെന്ന് ഇരുവരും തുറന്നുപറഞ്ഞതോടെയാണ് ആ വിവാദം അവസാനിച്ചത്. ബിഗ് ബോസില്‍ വെച്ചാണ് ഞാന്‍ പ്രണയത്തെക്കുറിച്ച് ആദ്യമായി പറഞ്ഞത്. വീട്ടുകാര്‍ സമ്മതിച്ചാല്‍ മാത്രമേ ഞങ്ങള്‍ മുന്നോട്ട് പോവുള്ളൂവെന്നും അന്ന് പറഞ്ഞിരുന്നു.
വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചിരിക്കുകയാണ്. രോഹിത് പി നായരെന്നാണ് ആളുടെ പേര്, ഹിന്ദുവാണ്, ഇന്റര്‍കാസ്റ്റ് മാര്യേജാണ്. എന്റെ പ്രായമാണ് പുള്ളിക്കും. എഞ്ചിനീയറാണെങ്കിലും ഇപ്പോള്‍ ബിസിനസില്‍ സജീവമാണ്. കോഴിക്കോടാണ് അദ്ദേഹത്തിന്റെ വീടുയെന്നും എലീന പറയുന്നു.