വ്യാജവാർത്തകളാണ് കൊറോണക്കാലത്ത് ഏറെയും പ്രചരിക്കുന്നത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് അത്തരത്തിലുള്ള ഒരു വ്യാജ വാർത്തയാണ്. ഐസ്ക്രീം കഴിച്ചാൽ കൊവിഡ് 19 പടരുമെന്നാണ് സന്ദേശം. എന്നാൽ ഇത് തികച്ചും വാസ്തവ വിരുദ്ധവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ബോധപൂർവ്വം ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താം എന്ന ഉദ്ദേശത്തോടെ ആരോ പടച്ചു വിടുന്ന വ്യജ വാത്തകളാണ് ഇതൊക്കെ.
പലപ്പോവും പല ഗ്രൂപ്പുകളിലും ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. പലരും ഫോർവേഡ് മെസ്സേജുകൾ അതിന്റെ നിജസ്ഥിതി അറിയാതെ ഷെയർ ചെയ്യുകയാണ്. ഐസ്ക്രീം കഴിച്ചാൽ കൊറോണ പടരും എന്ന വ്യാജ വാർത്തയ്ക്കെതിരെ ‘ദ ഇന്ത്യൻ ഐസ്ക്രീം മാനുഫാക്ചേഴ്സ് അസോസിയേഷൻ തന്നെ രംഗത്തെത്തിയിട്ടുണ്ട്.
ഐസ്ക്രീമുകൾ കഴിക്കുന്നത് കൊറോണവൈറസ് ബാധിക്കില്ലെന്നും ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകളൊക്കെ വ്യാജമാണെന്നും യുനിസെഫും വ്യക്തത വരുത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ വ്യാജ വാർത്തകൾ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുന്നവരും അത് ഷെയർ ചെയ്യുന്നവരും ശ്രദ്ധിക്കുക. കിട്ടുന്നത് മുട്ടൻ പണിയായിരിക്കും.