അഭിനയരംഗത്ത് മാത്രമല്ല മോഡലിംഗ് രംഗത്തും നിറഞ്ഞു നിൽക്കുന്ന താരമാണ് ചൈതന്യ പ്രകാശ്. ഇൻസ്റ്റഗ്രാം റീലുകൾ ജനഹൃദയങ്ങൾ തേടിയെത്തിയപ്പോൾ ചൈതന്യ പ്രകാശ് ആരാധകരെ വാരിക്കൂട്ടി. ഏകദേശം 1.3 മില്യൺ ഫോളോവേഴ്സാണ് ചൈതന്യയ്ക്ക് ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ ഉള്ളത്. നിരവധി വീഡിയോകൾ തന്റെ ആരാധകർക്ക് വേണ്ടി ചൈതന്യ ഇതിനോടകം തന്നെ പങ്കുവെച്ചു കഴിഞ്ഞു. എന്നാൽ ഇപ്പോൾ തമിഴ് സൂപ്പർസ്റ്റാർ വിക്രം അഭിനയിച്ച രാവണൻ എന്ന സിനിമയിലെ ‘ഉസ്‌രെ പോക് തെ’ എന്ന ഗാനത്തിന്റെ അഭിനയ രൂപവുമായി ജനങ്ങൾക്ക് മുൻപിൽ എത്തിയിരിക്കുകയാണ് ചൈതന്യ.
അഭിനയമികവു കൊണ്ട് ഐശ്വര്യ റായ് തകർത്തഭിനയിച്ച ഗാനം പുനരാവിഷ്കരിക്കാൻ ചൈതന്യയ്ക്ക് സാധിച്ചിട്ടുണ്ട്. കഠിന പ്രയത്നത്തിലൂടെ ആണ് ചൈതന്യ ഈ ഗാനം ചിത്രീകരിച്ചിട്ടുള്ളത്. ഓരോ ഭാവങ്ങളിലും തനിമയത്വം നിലനിർത്തി തന്നെയാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ഇതിനുമുൻപ് നിരവധി പാട്ടുകൾ ചൈതന്യ തന്റെ അഭിനയത്തിലൂടെ പുനർ ചിത്രീകരിച്ചിട്ടുണ്ട്.
ശ്യാം സിംഗ റോയ് എന്ന സിനിമയിലെ നായികയായി അഭിനയിച്ച സായി പല്ലവിയുടെ മേക്കോവറിൽ ചൈതന്യ പ്രേക്ഷകർക്ക് മുന്നിൽ എത്തിയത് വളരെയധികം ശ്രദ്ധയാകർഷിച്ചിരുന്നു. സിനിമയിലെ ഹിറ്റ് ഗാനമായ ‘പ്രണവാലയ’ എന്ന പാട്ടിനൊത്താണ് ചൈതന്യ നൃത്തം വെച്ചത്. അഭിനയവും മോഡലിംഗും മാത്രമല്ല തനിക്ക് ക്ലാസ്സിക്കൽ ഡാൻസും വഴങ്ങുമെന്ന് ആ നൃത്തത്തിലൂടെ താരം കാണിച്ചു തന്നിരിന്നു. ചൈതന്യയുടെ വീഡിയോകളും ഫോട്ടോകളും പ്രൊഫഷണലായി തന്നെയാണ് ഇൻസ്റ്റഗ്രാമിലും മറ്റ് സോഷ്യൽ മീഡിയകളിലും അപ്‌ലോഡ് ചെയ്യുന്നത്.
1.3 മില്യൺ വ്യൂസ് ആണ് രാവണൻ എന്ന ചിത്രത്തിലെ ഗാനത്തിൻറെ പുനരാവിഷ്കരണത്തിന് ചൈതന്യയ്ക്ക് ലഭിച്ചിരിക്കുന്നത്. ഒരോ പുതിയ റീലുകളിലൂടെയും സിനിമയിലെ പ്രധാന താരങ്ങളെയും അവരുടെ ഹിറ്റ് സീനുകളും ചൈതന്യ നമുക്ക് മുന്നിലെത്തിക്കുന്നു. ഇരു കൈകളും നീട്ടിയാണ് അഭിനയത്തെ ജനങ്ങൾ സ്വീകരിക്കുന്നത്. ഇതിനു മുമ്പ് ബാഹുബലി എന്ന സിനിമയിലെ പ്രശസ്തമായ സീൻ അഭിനയിച്ചതും പുഷ്പയിലെ സീനുകൾ അഭിനയിച്ചതും ജനങ്ങൾ കൈയ്യടിയോടുകൂടി തന്നെയാണ് സ്വീകരിച്ചത്.