നടനും ബിഗ് ബോസ് താരവുമാണ് അനൂപ് കൃഷ്ണന്‍. ഷോയിലെത്തിയ ശേഷമാണ് അനൂപ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ബിഗ് ബോസ് വീട്ടില്‍ വെച്ച് തന്നെ തന്റെ പ്രണയിനിയെക്കുറിച്ചും താരം പറഞ്ഞിരുന്നു. ആളുടെ പേര് ഐശ്വര്യ എന്നാണെന്നും പിന്നാലെ തങ്ങളുടെ പ്രണയ കഥയും അനൂപ് പറഞ്ഞു. അന്ന് മുതല്‍ ഐശ്വര്യയെ കാണാന്‍ പ്രേക്ഷകര്‍ക്കും ആകാംഷയായി.
കുറച്ച് ദിവസം മുമ്പാണ് ഇവരുടെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത അനൂപിന്റെയും ഐശ്വര്യയുടെയും വിവാഹ നിശ്ചയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു.
ഇവരുടെ എന്‍ഗേജ്‌മെന്റ് ചിത്രം പുറത്തുവന്നതോടെ ഇഷയ്‌ക്കെതിരെ ബോഡി ഷെയിമിങ് കമന്റ് വന്നിരുന്നു. ഇതിനെതിരെ ശക്തമായി പ്രതികരിച്ച് അനൂപും രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ഐശ്വര്യയ്ക്കൊപ്പമുളള പ്രണയ നിമിഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് അനൂപ്.
ചിത്രങ്ങള്‍ വീഡിയോ രൂപത്തിലാക്കിയാണ് അനൂപ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രണയിച്ച് നടന്നപ്പോള്‍ തങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്ത സമയത്ത് എടുത്ത ചിത്രങ്ങളും പങ്കുവെച്ചാണ് അനൂപ് എത്തിയത്.
വിവാഹ നിശ്ചയം കഴിഞ്ഞ് പത്തുദിവസമായ സമയത്താണ് ഇഷയ്ക്കൊപ്പമുളള റൊമാന്റിക്ക് ചിത്രങ്ങളുമായി അനൂപ് വീണ്ടും എത്തിയത്. അതേസമയം ഒരു ഹോസ്പിറ്റലില്‍ വെച്ച് പരിചയപ്പെട്ട ശേഷമാണ് തങ്ങള്‍ സുഹൃത്തുക്കളാവുന്നത് എന്ന് അനൂപ് പറഞ്ഞിരുന്നു. ഇനി ഇവരുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.