ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി സോണിയ ആമോദ് മാറിയത്. പിന്നീട് തുടർച്ചയായി നാലു റിയാലിറ്റി ഷോകളിലെ വിന്നർ ആയിട്ടുണ്ട് സോണിയ ആമോദ്. നിരവധി സ്റ്റേജ് ഷോകളിലൂടെയും മറ്റും തന്റെ കഴിവ് തെളിയിച്ച സോണിയ സിനിമാ പിന്നണി ഗാനരംഗത്തും സജീവമാണ്. സോണിയയുടെ ഏറ്റവും പുത്തൻ വിശേഷമാണ് ഇപ്പോൾ ആരാധകർ ആഘോഷിക്കുന്നത്.
മൂന്നു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് സോണിയയുടെയും ആമോദിന്റേയും ജീവിതത്തിലേക്ക് പുതിയ ഒരാൾ കൂടി എത്താൻ പോകുന്നത്. ഗർഭിണിയായ ശേഷവും സ്റ്റാർട്ട് മ്യൂസിക്കിൽ സോണിയ ഭാഗമായിരുന്നു. ഏഴാം മാസത്തിന്റെ തുടക്കത്തിലാണ് എം എസ് സുബ്ബലക്ഷ്മി സംഗീതോത്സവത്തിന്റെയും ഭാഗമായി സോണിയ മാറുന്നത്. മണിക്കൂറുകൾ ഇരുന്നു നടത്തേണ്ട കച്ചേരി ആയിരുന്നുവെങ്കിലും ഒരു വല്ലാത്ത പവർ ആണ് ആ നേരം തനിക്ക് കിട്ടിയതെന്ന് പറയുകയാണ് സോണിയ.
കർണാടിക് കോൺസെർട്ട് നടക്കുന്ന സമയം കൂടെ ആയതുകൊണ്ട് ഞാൻ അതിന്റെ ഭാഗമായിരുന്നു. അപ്പോൾ സാധാരണ ഒരു പാട്ടു പാടുന്നപോലെ അല്ല. മണിക്കൂറുകൾ ഇരിക്കേണ്ടതായി വരും. ബ്രീത്ത് നമുക്കാവശ്യം പോലെ കിട്ടാതെ ഒക്കെ വരുന്ന അവസ്ഥ ഉണ്ടാകും. നാഭിയിൽ നിന്നുമാണ് പാട്ടുവരുന്നത്. അപ്പോൾ അവിടെ ഒരു കുഞ്ഞുവാവയുണ്ടല്ലോ. അതുകൊണ്ട് ശ്വാസത്തിന്റെ കാര്യത്തിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ട് അത്രമാത്രം, അല്ലാതെ കച്ചേരി അവതരിപ്പിക്കുന്നതിൽ വലിയ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല ഒരുപാട് സന്തോഷം തോന്നിയ നിമിഷങ്ങൾ ആയിരുന്നു.
ശിവഗിരി ആശ്രമത്തിലെ ഉത്സവത്തോടാനുബന്ധിച്ചുകൊണ്ട് എല്ലാ വർഷവും കച്ചേരി അവതരിപ്പിക്കാറുണ്ട്. മുൻ വർഷത്തിൽ കൊവിഡും മറ്റുമായി നടക്കാതെ പോയിരുന്നു. ഇത്തവണ അത് ഓൺലൈനായിട്ടായിരുന്നു. ആ സമയത്ത് അത്രയും ഇരിക്കാൻ ആകുമോ എന്ന കൺഫ്യൂഷൻസ് നിലനിന്നിരുന്നു എങ്കിലും ഭംഗിയായി അവതരിപ്പിക്കാൻ സാധിച്ചു. ഏഴാം മാസത്തിന്റെ തുടക്കത്തിലായിരുന്നു ആ കച്ചേരി നടത്തിയത്.
ശ്വാസം എടുക്കുന്നതിന്റെ കാര്യത്തിലുള്ള ബുദ്ധിമുട്ടുകൾ ഒഴിച്ചാൽ മറ്റു വിഷയങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. സ്റ്റാർട്ട് മ്യൂസിക്കും നാലാം മാസം വരെ അവതരിപ്പിച്ചിരുന്നു. മറ്റു ബുദ്ധിമുട്ടുകൾ ഒന്നും തന്നെ തോന്നിയിട്ടില്ല. ആറാം മാസത്തിന്റെ അവസാനത്തായിരുന്നു ഈ പറഞ്ഞ എംഎസ് സുബ്ബലക്ഷ്മി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന കച്ചേരി നടക്കുന്നത്. വർക്കലയിൽ വച്ചു നടന്ന പരിപാടിയിലാണ് കച്ചേരി അവതരിപ്പിച്ചത്. ഒന്നരമണിക്കൂർ ഇരുന്നു പാടണമായിരുന്നു. എല്ലാവരും അൽപ്പം ടെൻഷനിലയിരുന്നു.
പക്ഷേ തുടങ്ങിയപ്പോൾ വല്ലാത്തൊരു എനർജി കിട്ടിയതുപോലെ ആയിരുന്നു എനിക്ക്. എംബാർ കണ്ണൻ സാറായിരുന്നു അതിനു എന്നെ സഹായിച്ചത്. ഗർഭാംമ്ബ ദേവിയുടെ ഒരു കീർത്തനവും ഞാൻ അതിൽ ആലപിച്ചിരുന്നു. അതൊക്കെ ഒരു വലിയ ഭാഗ്യമായി കരുതുന്നു.