‘ഏറെ നാളുകൾക്ക് ശേഷം വിനീതിനൊപ്പം ചുവടുവെച്ച് ലക്ഷ്മി ഗോപാലസ്വാമി;’ വീഡിയോ പങ്കുവെച്ചു താരം.!!

277904673 773458690709453 3700789999041830427 n

മലയാളി പ്രേക്ഷകർ ഹൃദയത്തോട് ചേർത്തുനിർത്തിയ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. നൃത്തത്തിലും, അഭിനയത്തിലും ഒരുപോലെ മികവ് പുലർത്തുന്ന ലക്ഷ്മി സമൂഹമാധ്യമങ്ങളിലും സജീവമാണ്. ബഹുഭാഷാ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ ശ്രദ്ധനേടിയ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. തന്റെ കരിയറിൽ ഉടനീളം നാല് ദക്ഷിണേന്ത്യൻ ഭാഷകളിലും പ്രവർത്തിച്ച താരം ഇപ്പോൾ സമൂഹമാധ്യമങ്ങളിലും സജീവമാണ്.

ഒട്ടേറെ ചിത്രങ്ങളിലൂടെ വീണ്ടും അഭിനയലോകത്ത് സജീവമാകുന്ന ലക്ഷ്മി ഗോപാലസ്വാമി നൃത്തവേദിയിൽ നിന്നുമാണ് അഭിനയലോകത്തേക്ക് എത്തിയത്. ഒരുകാലത്ത് വളരെയധികം ഹിറ്റായിരുന്നു ലക്ഷ്മിയുടെയും നടൻ വിനീതിന്റേയും നൃത്ത പ്രകടനങ്ങൾ. സ്റ്റേജ് ഷോകളിലെ താരങ്ങളായിരുന്നു ഇരുവരും. ഇപ്പോഴിതാ, ഇരുവരും ചേർന്ന് മറ്റൊരു മനോഹരമായ പ്രകടനവുമായി എത്തിയിരിക്കുകയാണ്.

ഏറെ നാളുകൾക്ക് ശേഷം വിനീതിനൊപ്പം എന്ന് കുറിച്ചുകൊണ്ടാണ് നൃത്ത പരിശീലനത്തിന്റെ വിഡിയോ ലക്ഷ്മി ഗോപാലസ്വാമി പങ്കുവെച്ചിരിക്കുന്നത്. ‘ചുവടുകളിലൂടെ കടന്നുപോകുമ്പോൾ. ഏറെ നാളുകൾക്ക് ശേഷം വിനീതിനൊപ്പം നൃത്തം! 500 വർഷങ്ങൾക്ക് മുമ്പ് പൂന്താനം എഴുതിയ മനോഹരമായ ദിവ്യ ജ്ഞാനപാന. കവിത ജീവിതത്തിന്റെ നശ്വരതയിൽ നിന്ന് ആപേക്ഷിക ലളിതമായ ഭാഷയിൽ അഗാധതയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോയി..’- വിഡിയോ പങ്കുവെച്ചുകൊണ്ട് ലക്ഷ്മി ഗോപാലസ്വാമി കുറിക്കുന്നു.

മികച്ച ഭരതനാട്യം നർത്തകിയും നടിയുമായ ലക്ഷ്മി ഗോപാലസ്വാമി അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം നായികയായി അഭിനയിച്ച ലക്ഷ്മി മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിരുന്നു.

കൊച്ചു കൊച്ചു സന്തോഷങ്ങൾ, പരദേശി, കീർത്തിചക്ര തുടങ്ങിയവയാണ് ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ച ചിത്രങ്ങൾ. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങി മുൻനിര താരങ്ങൾക്കൊപ്പമെല്ലാം ലക്ഷ്മി ഗോപാലസ്വാമി വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ, ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നടി.

Previous article‘സോഷ്യൽ ലോകത് വൈറലായി ഈ കുരുന്നുകളുടെ രസകരമായ പാചകപരീക്ഷണ വീഡിയോ;’ വൈറൽ വീഡിയോ
Next articleചികിത്സക്ക് വന്ന യുവതിയുടെ സ്വകാര്യഭാഗം പരിശോധനയ്ക്കായി കാണണം എന്ന വ്യാജേന ബലമായി രഹസ്യഭാഗങ്ങളിൽ പിടിച്ചു കീഴ്‌പ്പെടുത്തിയ ഡോക്ടറെ ആഞ്ഞുചവിട്ടി വീഴ്ത്തി യുവതി ഇറങ്ങിയോടി, ഡോക്ടർ ഷെരീഫ് അറസ്റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here