ബിഗ് ബോസ് സീസൺ വൺ ലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താര ദമ്ബതികളാണ് പേളിയും ശ്രീനിഷും. താരങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. മലയാള സിനിമ പ്രേമികൾക്കും അതുപോലെ തന്നെ ടെലിവിഷൻ പ്രേക്ഷകർക്കും വളരെ സുപ്രചിതയായ ആളാണ് പേർളി മാണി. ഡി ഫോർ ഡാൻസ് എന്നാ മഴവിൽ മനോരമയുടെ ഡാൻസ് റിയാലിറ്റി ഷോ ആണ് പേർളി പ്രശസ്‌തിയുടെ കൊടുമുടിയിൽ എത്തിച്ചത്. വളരെ കുട്ടിത്തം നിറഞ്ഞ അവതരണം പേർളിക്ക് വളരെ അധികം ആരാധകരെ സൃഷ്ടിച്ചു. എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പേർളിയുടെ പുതിയൊരു വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.
പേർളി പോസ്റ്റ് ചെയ്തിരിക്കുന്നത്, ഏആര്‍ റഹ്മാന്റെ പാട്ടിനൊപ്പം ഷൂട്ട് ചെയ്ത ഒരു വീഡിയോ ആണ്. പേളിയെയും ശ്രീനിഷിനെയും വീഡിയോയില്‍ മാറി മാറി കാണിക്കുന്നുണ്ട്. പേളിഷ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത് സൂര്യയുടെ ‘സിൽ ഒരു കാതല്‍’ എന്ന ചിത്രത്തിലെ ന്യൂയോര്‍ക്ക് നഗരം എന്ന പാട്ടിനൊപ്പമാണ്. പുതിയ വീഡിയോ ഷൂട്ട് നടത്തിയിരിക്കുന്നത് ഐഫോണിലാണ്, വീഡിയോ എഡിറ്റ് ചെയ്‌തിരുന്നത് പേളി മാണിയാണ് അന്നുയെന്നും പോസ്റ്റിൽ കുറിക്കുന്നു. ഇരുവരും ഈ വീഡിയോ സമര്‍പ്പിച്ചിരിക്കുന്നത് എല്ലാ ലവേഴ്‌സിനും വേണ്ടിയാണ്. അതോടൊപ്പം എല്ലാവരോടും വീട്ടില്‍ സുരക്ഷിതരായി ഇരിക്കാനും പേളി നിര്‍ദ്ദേശിക്കുന്നുമുണ്ട്. ഈ സമയവും കടന്നുപോവുമെന്ന് മനസിലാക്കുക എന്ന് കുറിച്ചുകൊണ്ടാണ് പേളി മാണി ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.