എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താനാവില്ല; അതിനു ഞാന്‍ ശ്രമിക്കുന്നുമില്ല..!

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡിലും തെന്നിന്ത്യയിലും സ്വയം ഇടം കണ്ടെത്തിയ അഭിനയത്രിയാണ് തപ്സി പന്നു. സാമൂഹിക പ്രതിബദ്ധതയുള്ള കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന അഭിനയത്രി കൂടിയാണ് തപസി. താരത്തിന്റെ പിങ്ക്, മുല്‍ക് തുടങ്ങിയ സിനിമകള്‍ അത്തരത്തില്‍ ഉള്ളവയായിരുന്നു. തപ്സിയുടെ റിലീസിന് ഒരുങ്ങുന്ന തപ്പട് എന്ന സിനിമ ഇപ്പോള്‍ വലിയ ചര്‍ച്ചാ വിഷയമാണ്.

taapsee pannu in interview neelesh misra 2020

സ്ത്രികള്‍ നേരിടുന്ന ഗാര്‍ഹിക പീഡനത്തെ കുറിച്ചുള്ളതാണ് സിനിമ. ഭര്‍ത്താവ് മുഖത്തടിച്ചതിനെതിരെ കോടതി പരാതിയുമായി എത്തുന്ന കഥാപാത്രമായാണ് തപ്‌സി എത്തുന്നത്. ബന്ധങ്ങള്‍, അത് ഏതുതരത്തില്‍ ഉള്ളവയാണെങ്കിലും ശാരീരിക ആക്രമണങ്ങള്‍ അനുവദിച്ചുകൂടാ എന്ന സന്ദേശമാണ് തപ്പട് മുന്നോട്ടുവക്കുന്നത്.

image

തപ്പട് പോലുള്ള സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച്‌ തുറന്നു പറയുകയാണ് തപ്സി. ‘എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താനാവില്ല, അതിനു ഞാന്‍ ശ്രമിക്കുന്നുമില്ല’ എന്നാണ് തപ്സി പറയുന്നത്. നായികയെ സ്നേഹം കൊണ്ട് മര്‍ദ്ദിക്കുന്ന അര്‍ജ്ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലെ കഥാപാത്രത്തിനെതിരെ തപ്സി വിമര്‍ശനം ഉന്നയിച്ചത് നേരത്തെ വിവാദമായിരുന്നു.

tapsee e1505305815519
Previous articleദുരൂഹസാഹചര്യത്തില്‍ മരിച്ച കോളേജ് വിദ്യാര്‍ഥിനിയുടെ പിതാവിനെ മര്‍ദ്ദിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍..! വീഡിയോ
Next articleവധുവിനെ തേടിയുള്ള നടന്‍ വിജിലേഷിന്റെ ഫേയ്‌സ്ബുക്ക് കുറിപ്പ്; ഏറ്റെടുത്ത് ആരാധകര്‍..!

LEAVE A REPLY

Please enter your comment!
Please enter your name here