എല്ലാം തുറന്നടിച്ച് ദിലീപിന്റെ സുഹൃത്ത്, കേട്ട് ഞെട്ടി കേരളക്കര..!!

720x1280 967187 dileep 03

മഞ്ജു വാര്യയര്‍ മീനാക്ഷിയെ പ്രസവിച്ച്‌ രണ്ട്‌ മാസം തികയും മുമ്പ്‌ തന്നെ കാവ്യയും ദിലീപും ബന്ധമുണ്ടായിരുന്നതായി ലിബര്‍ട്ടി ബഷീര്‍. ഇക്കാര്യം മഞ്ഞു തന്നോട്‌ കരഞ്ഞ്‌ പറഞ്ഞതായി കേരളാ ഫിലിം എക്സിബിറ്റേഴ്സ്‌ ഫെഡറേഷന്‍ ഉപദേശക സമിതി അംഗം ലിബര്‍ട്ടി ബഷീര്‍ മറുനാടന്‍ മലയാളിയോട്‌ പറഞ്ഞു. ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്‌ ലിബര്‍ട്ടി ബഷീര്‍ നടത്തുന്നത്‌. നടിയെ ആക്രമിച്ച കേസ്‌ വീണ്ടും സജീവമാകുമ്പോഴാണ്‌ ഒവെളിപ്പെടുത്തലുകള്‍. കാവ്യാമാധവന്റെ പ്രേരണ കൊണ്ടാണ്‌ ദിലീപ്‌ എല്ലാം ചെയ്തത്‌. ദിലീപ്‌ ഒറ്റയക്ക്‌ തീരുമാനിച്ചല്ല കുറ്റകൃത്യം നടത്തിയത്‌.

പള്‍സര്‍ സുനിയും ദിലീപും നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നു. മുമ്പ്‌ കാവ്യാമാധവനെ അറസ്റ്റ്‌ ചെയ്യുമെന്ന ഘട്ടമായപ്പോള്‍ ഭരണത്തില്‍ സ്വാധീനമുള്ള കാസര്‍ഗോഡ്‌ ജില്ലയിലെ ഒരു എംപി. ഇടപെട്ട്‌ തടഞ്ഞുവെന്ന്‌ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ഇതെല്ലാം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ടെന്നാണ്‌ മറുനാടന്‌ ലഭിച്ച സൂചന. പൊലീസിനേയും ലിബര്‍ട്ടി ബഷീര്‍ പ്രതികൂട്ടില്‍ നിര്‍ത്തുന്നു. മുന്‍ ഡി.ജി. പി.യും പൊലീസ്‌ മേധാവികളില്‍ ചിലരും ദിലീപിനേയും കാവ്യയേയും രക്ഷിക്കാനുള്ള ശ്രമം ശരക്തമായി നടത്തിയിരുന്നു.

ക്രൈംബ്രാഞ്ച്‌ അന്വേഷണം ആരംഭിച്ചപ്പോഴാണ്‌ കേസില്‍ ഇന്നത്തെ പുരോഗതിയുണ്ടായത്‌. മുഖ്യമന്ത്രി പരിപൂര്‍ണ്ണമായി ഈ കേസ്‌ തെളിയിക്കാന്‍ ക്രൈംബ്രാഞ്ചിന്‌ സ്വാതന്ത്രം കൊടുത്തപ്പോഴാണ്‌ ഇന്നത്തെ രീതിയില്‍ വഴിത്തിരിവുണ്ടായത്‌. കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടമെന്ന അവസ്ഥയിലേക്ക്‌ കാര്യങ്ങള്‍ നീങ്ങുകയാണ്‌. തെളിവുകള്‍ ഓരോന്നോരോന്നായി പുറത്ത്‌ ഇനിയും കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ്‌ താന്‍ വിശ്വസിക്കുന്നതെന്ന്‌ ബഷീര്‍ പറഞ്ഞു.

മമ്മൂട്ടിയും മോഹന്‍ലാലും ദിലീപിന്റെ പിന്നാലെ പോയിട്ടില്ല, എന്നാല്‍ അവര്‍ക്ക്‌ സത്യം അറിയാമായിരുന്നു. സുരേഷ്‌ ഗോപി ഒരു പരിധിവരെ ന്യായത്തിന്റെ കൂടെ നില്‍ക്കും. രണ്ടാം നിരയില്‍ നില്‍ക്കുന്ന നടീനടന്മാര്‍ക്ക്‌ വയറ്റുപിഴപ്പിന്റെ കാര്യമുണ്ട്‌. അവര്‍ക്ക്‌ ദിലീപിനെ ആശ്രയിച്ചാലെ രക്ഷയുള്ളൂ. ഗണേശ്ലുമാര്‍ ദിലീപിന്റെ ഫാന്‍ ആണ്‌. കൂറുമാറിയവര്‍ക്ക്‌ ദിലീപിനെ കൊണ്ടാണ്‌ പടം ലഭിക്കുന്നത്‌. മുമ്പ്‌ ചേമ്പിന്റെ ഒരു മീറ്റിംഗില്‍ മോഹന്‍ലാലും ആന്റണി പെരുമ്പാവുരുമാണ്‌ പ്രശ്ങ്ങള്‍ ഉണ്ടാക്കിയതെന്ന്‌ ദിലീപ്‌ ആരോപിച്ചിരുന്നു.

എന്നാല്‍ അത്‌ അന്നും വിലപ്പോയിരുന്നില്ല. താന്‍ നിരപരാധിയെന്ന്‌ തെളിയിക്കാനുള്ള ഭിലീപിന്റെ ശ്രമമായിരുന്നു ഇത്‌. ആരും അന്നും ദിലീപിന്റെ വാദം വിശ്വസിച്ചിരുന്നില്ല. താനും ആയോഗത്തില്‍ സാക്ഷിയായിരുന്നു. തെളിവുകളെല്ലാം ദിലീപിനും കാവ്യക്കും എതിരാണ്‌ സിനിമാ മേഖലയില്‍ ഇത്തരം ദുഷ്ടവണതകള്‍ക്ക്‌ മാറ്റം വരുന്നുണ്ട്‌. പുതിയ നടിമാരൊക്കെ പ്രതികരണ ശേഷിയുള്ളവരാണ്‌. അവര്‍ ശ്രദ്ധിച്ചു തന്നെയാണ്‌ മുന്നോട്ട്‌ നീങ്ങുന്നതെന്ന്‌ ബഷീര്‍ പറഞ്ഞു.

Previous articleബസിൽ വെച്ച് വൃദ്ധന്റെ കയ്യിലെ കുറിപ്പ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി; ‘തവനൂർ ബസിൽ കയറി വൃദ്ധമന്ദിരം ഇറങ്ങുക എന്ന കുറിപ്പോടെ വൃദ്ധനെ മക്കൾ ബസിൽ കയറ്റി വിട്ടു’- കുറിപ്പ്
Next articleവൈകീട്ട് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന വഴി പെട്ടെന്ന് ഒരു കുട്ടി കരയുന്ന ശബ്ദം, കരച്ചിൽ കേട്ട സ്ഥലത്തേക്ക് ഓടി; അപ്പോഴാണ് ഭയാനകമായ ഒരു കാഴ്ച കണ്ടത്..! – വൈറൽ കുറിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here