അസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തിയ കക്ഷിഃ അമ്മിണിപ്പിള്ളയിലെ കാന്തി ആരും മറന്ന് കാണില്ല. ബോഡി ഷേമിങും മറ്റും നേരിടേണ്ടി വന്ന നടി സിനിമയ്ക്ക് വേണ്ടി 68 കിലോയിൽ നിന്ന് 85 കിലോയാക്കിയതും അതിന് ശേഷം അതിൽ 63 കിലോ ഭാരത്തിലേക്ക് തിരികെയെത്തിയതും വലിയ വാർത്തകളായിരുന്നു. സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ തന്റെ മേക്കോവർ ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്.
കക്ഷി അമ്മിണിപിള്ളയ്ക്ക് ശേഷം സേഫ് എന്ന സിനിമയിലും ഷിബ്‍ല അഭിനയിച്ചു. ഹിന്ദിയിലും തമിഴിലും മാത്രമല്ല മലയാളത്തിലും പ്ലസ്സ് സൈസ് നായികയെന്ന് പറഞ്ഞായിരുന്നു ഷിബ്‍ലയുടെ മേക്കോവർ വിശേഷങ്ങൾ സിനിമയിറങ്ങിയ സമയത്ത് സോഷ്യൽമീഡിയയിലുള്‍പ്പെടെ വൈറലായിരുന്നത്.
ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. പോസ്റ്റിൽ തൻറെ പുതിയ ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. മഞ്ഞ കളർ ബിക്കിനിയിലാണ് താരം. ഫോട്ടോയ്ക്ക് താരം സോഫി ലൂയിസിന്റെ ഒരു വാചകം കൂടി കൊടുത്തിരിക്കുന്നു.
അത് ഇങ്ങനെ,‘എന്റെ ശ രീരം നിങ്ങൾക്ക് വിമ ർശിക്കാനും ചർ ച്ച ചെയ്യാനുമുള്ളതല്ല. എന്റെ ശ രീരം നിങ്ങളുടെ ഉപഭോ ഗത്തിനുള്ള വസ്തുവല്ല. എന്റെ ശരീ രമാണ് എന്റെ ആ യുധം. എന്റെ ശ രീരം പൊരുതിയ യു ദ്ധങ്ങൾ എനിക്ക് മാത്രം മനസിലാകുന്നതാണ് നിങ്ങളുടെ കണ്ണുകൾക്ക് അത് മനസിലാക്കണമെന്നില്ല.
എന്റെ അനുഭവങ്ങളുടെ ശേഖരമാണത്. എന്റെ ശ രീരത്തിന് വിലയിടാൻ വരരുത് അത് എനിക്ക് വിട്ടേക്കുക. നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.