എന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലൂടെ പ്രചരിക്കുന്നത്; എല്ലാവര്‍ക്കും കുടുംബവും സ്വകാര്യ ജീവിതവുമുണ്ട്; ആര്യയുടെ പോസ്റ്റ് വൈറൽ

Arya Babu 3

താന്‍ പ്രണയത്തിലാണെന്നും അധികം വൈകാതെ വിവാഹമുണ്ടാവുമെന്നുമായിരുന്നു ബിഗ് ബോസില്‍ മത്സരിക്കാനെത്തിയപ്പോള്‍ ആര്യ പറഞ്ഞത്. ഷോ കഴിഞ്ഞ് മാസങ്ങൾ പിന്നിടവെയായിരുന്നു പ്രണയ പരാജയത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. ഡിപ്രഷനെ അതിജീവിച്ച് ശക്തയായി തിരിച്ചെത്തിയതിനെക്കുറിച്ചും ആര്യ തുറന്നുപറഞ്ഞിരുന്നു. തന്റെ വ്യക്തി ജീവിതത്തെ തന്നെ ബാധിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും കുപ്രചാരണങ്ങള്‍ നിര്‍ത്തണമെന്നും ആര്യ പറയുന്നു.

ഇൻസ്റ്റഗ്രാമിലൂടെയായാണ് ആര്യ പ്രതികരണം രേഖപ്പെടുത്തിയിട്ടുള്ളത്. എന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലൂടെ പ്രചരിക്കുന്നത്. എന്നേയും എനിക്ക് ചുറ്റുമുള്ളവരേയും വളരെ മോശമായി ബാധിച്ചിട്ടുണ്ട് അത്തരത്തിലുള്ള പ്രചാരണങ്ങള്‍. അത്തരത്തിലുള്ള വാര്‍ത്തകളുടെ സ്‌ക്രീന്‍ഷോട്ട് സഹിതമായാണ് പലരും എന്നോട് ചോദ്യങ്ങള്‍ ചോദിക്കുന്നത്. അതെന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

Arya Babu 2

സെന്‍സിറ്റീവും തികച്ചും വ്യക്തിപരവുമായ കാര്യങ്ങളാണ് അത്. ഞാന്‍ എപ്പോഴും ഓപ്പണാണ്, എന്റെ ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് തുറന്നുപറയാറുമുണ്ട്. പരിമിതി വെക്കുന്നതിനെക്കുറിച്ച് കൃത്യമായി അറിയാം. എനിക്ക് നിങ്ങളോട് എന്തെങ്കിലും പറയാനോ അറിയിക്കാനോു ഉണ്ടെങ്കില്‍ നേരില്‍ വന്ന് ഞാനത് ചെയ്യാറുമുണ്ട്. മറ്റൊരു മാധ്യമങ്ങളുടേയും സഹായം ഞാന്‍ തേടാറില്ല. ഓണ്‍ലൈനിലൂടെ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ,

ചില ഓണ്‍ലൈന്‍ മാധ്യമങ്ങളോടാണ് താന്‍ പറയുന്നതെന്നും ആര്യ വ്യക്തമാക്കിയിട്ടുണ്ട്. നിരവധി ആളുകളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയുള്ള കാര്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഞങ്ങള്‍ക്കും സ്വകാര്യ ജീവിതം ഉണ്ടെന്ന കാര്യം ആരും വിസ്മരിക്കരുത്. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കൂ. എനിക്കെന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ നേരിട്ട് വന്നോളും. എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഞാന്‍ നേരിട്ടെത്തും. ഇപ്പോള്‍ ഞങ്ങളെ വെറുതെ വിടൂയെന്നുമായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ ആര്യ കുറിച്ചത്.

ykfr

എല്ലാ തവണത്തേയും പോലെ മൗനം പാലിക്കാമെന്നായിരുന്നു ഇത്തവണയും കരുതിയത്. എന്നാല്‍ ഇത് കുറച്ചാള്‍ക്കാരെ ബാധിച്ച് തുടങ്ങിയതോടെയാണ് പ്രതികരിക്കാൻ തീരുമാനിച്ചത്. എല്ലാവര്‍ക്കും കുടുംബവും സ്വകാര്യ ജീവിതവുമുണ്ട്. അതിനാല്‍ ഞങ്ങളെ വെറുതെ വിടുകയെന്ന ക്യാപ്ഷനോടെയായിരുന്നു ആര്യ കുറിപ്പ് പോസ്റ്റ് ചെയ്തത്.

Arya Babu 1
Previous articleഅമ്മയ്ക്ക് തിരികെ നൽകാൻ ഒരു നല്ല കൂട്ടുകാരൻ; അമ്മയെ പുതിയൊരു ജീവിതത്തിലേക്ക് കൈപിടിച്ച് കൊടുത്ത് മക്കൾ..!
Next articleഎജ്ജാതി ക്യൂട്ട്നെസ്സ്; മനം മയക്കും ഫോട്ടോസ് പങ്കുവെച്ച് താരം

LEAVE A REPLY

Please enter your comment!
Please enter your name here