ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നവ്യ നായർ. പ്രിഥ്വി നായകനായ നന്ദനം എന്ന ചിത്രത്തിലെ ബാലമണി എന്ന കഥാപാത്രത്തിലൂടെയാണ് നവ്യ ഏറെ ശ്രദ്ധിക്കപ്പെട്ടത്. അഴകിയ തീയെ എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു.
2002 ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകർഷിച്ചു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. പിന്നീട് 2005 ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചു. അൻപതിലധികം മലയാളചിത്രങ്ങളിൽ നവ്യ അഭിനയിച്ചിട്ടുണ്ട്.
2010ലാണ് താരത്തിന്റെ വിവാഹം കഴിഞ്ഞത് മുംബൈയിൽ ജോലി ചെയ്യുന്ന സന്തോഷ് എൻ. മേനോനാണ് താരത്തിൻറെ കഴുത്തിൽ താലി ചാർത്തിയത്, വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിന്ന താരത്തിന് ആ വർഷം തന്നെ മകൻ ജനിച്ചത്, നവ്യ നായരുടെ മകൻറെ പേര് സായി കൃഷ്‌ണ മേനോൻ എന്നാണ്,
സിനിമയിൽ സജീവം അല്ലെങ്കിലും ടെലിവിഷൻ ഷോകളിലും റിയാലിറ്റി ഷോകളിലും നവ്യ നായർ സജീവമാണ്, ഈ അടുത്ത് ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്‌തിരുന്ന നവ്യ നായർ പങ്കെടുത്തത് വളരെ ശ്രദ്ധേയം ആയിരുന്നു.
ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മകൻ സായിയുടെ ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം പങ്ക് വെച്ചിരിക്കുന്നത്. എന്റെ ലോകവും ശക്തിയുമായ മകന് ജന്മദിനാശംസകൾ എന്നാണ് നടി കുറിച്ചത്.