
2009ൽ പുറത്തിറങ്ങിയ കേരളകഫേ എന്ന ചിത്രത്തിലൂടെയാണ് ശിവദ മലയാള സിനിമാലോകത്തേക്ക് കടന്നു വരുന്നത്. ആ ചിത്രത്തിനു ശേഷം ശിവദ ഏറെ കാലം ചാനൽ പരിപാടികളിൽ അവതാരകയായിരുന്നു. പിന്നീട് 2011ൽ ഫാസിൽ ചിത്രമായ ലിവിങ്ങ് ടു ഗെദർ എന്ന ചിത്രത്തലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി. അതിനുശേഷം തമിഴ് സിനിമകളിൽ അഭിനയിച്ചു.
2015ൽ പുറത്തിറങ്ങിയ സുസു സുധി വാത്മീകം എന്ന ചിത്രത്തിൽ പ്രധാനപെട്ട കഥാപാത്രത്ത അവതരിപ്പിച്ചത് ശിവദയായിരുന്നു. ചിത്രത്തിലെ അഭിനയം മികച്ചതായിരുന്നു. സീറോ, ഇടി, ലക്ഷ്യം, അച്ചായൻസ്,വല്ലവനക്കും വല്ലവൻ, ഇരവക്കാലം, നെടുച്ചാലയി, ശിക്കാരി ശംഭു എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങൾ.
നടൻ മുരളിയുമായി വിവാഹിതയായ താരം നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില് ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയ വിശേഷവുമൊക്കെയായി ആരാധകരുടെ ശ്രദ്ധ കവർന്നിരുന്നു. തെന്നിന്ത്യയിലും വലിയ ആരാധകരുള്ള ശിവദയുടേതായി അണിയറയിൽ ഒരുപിടി ചിത്രങ്ങളാണ് ഒരുങ്ങുന്നത്.

വിവാഹത്തിനുശേഷം ശിവദാ കുറച്ചധികം കാലം അഭിനയ രംഗത്തു നിന്നും ഇടവേള എടുത്തിരുന്നു. പിന്നീട് മകൾ ജനിച്ച ശേഷമാണ് ലൂസിഫർ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയത്. അതിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതുപോലെ തന്നെ സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്കിടക്ക് വിശേഷങ്ങളുമായി എത്താറുണ്ട്.
മകളുടെ വിശേഷങ്ങളും പ്രസവസമയത്ത് തനിക്ക് ഉണ്ടായിരുന്ന വിഷാദ രോ ഗത്തെകുറിച്ചും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മകൾക്കൊപ്പം ഉള്ള ഏറ്റവും പുതിയ ചിത്രമാണ്. തൻറെ ജീവിതത്തിലെ പ്രിയപ്പെട്ട ചിത്രങ്ങളാണ്
ഇവയെന്നും സോഷ്യൽ മീഡിയയിലൂടെ കുറിച്ചിട്ടുണ്ട്. അമ്മയും മകളും വെളുത്ത വസ്ത്രം ധരിച്ച് ആണ് ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് നിരവധിപേരാണ് ചിത്രങ്ങൾക്ക് കമൻറ് കളുമായി രംഗത്തെത്തിയത്.



