മാര്‍വയുടെ വാക്കുകള്‍ ഇതാണ്: ഇത് എനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തിന്റെ കഥയാണ്. നമുക്കിടയില്‍ നിരവധിപേര്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് എനിക്കുറപ്പാണ്. പക്ഷേ, തുറന്നു പറയാന്‍ പലപ്പോഴും നമുക്ക് ഭയമാണ്. ലൈംഗികാതിക്രമത്തിനെതിരായ ബോധവത്കരണത്തിനുള്ള മാസമായി ഏപ്രിലിനെ നമുക്ക് കാണാം. ലോകത്തിനു മുന്‍പില്‍ ഞാന്‍ എന്റെ കഥ പറയുകയാണ്.’ എന്ന കുറിപ്പോടെയാണ് പെണ്‍കുട്ടി വിഡിയോ പങ്കുവയ്ക്കുന്നത്.
‘എന്റെ പേര് മാര്‍വ. 20 വയസ്. ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് എന്റെ കഥ ഇതാണ്. നമുക്ക് പലപ്പോഴും എന്താണ് ലൈംഗിക അതിക്രമം എന്ന് വ്യക്തമായി മനസിലാകാതെ പോകാറുണ്ട്. എന്റെ അനുഭവം ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. മംഗലൂരുവില്‍ നിന്നും ട്രെയിനില്‍ നാട്ടിലേക്ക് വരികയായിരുന്നു ഞാന്‍. അറുപതു വയസിനു മുകളില്‍ പ്രായമുള്ള ഒരാള്‍ എന്റെ അരികില്‍ വന്നിരുന്നു. അയാള്‍ ഉറങ്ങുന്നതു പോലെ അഭിനയിച്ചു. എന്റെ മാറിടത്തില്‍ സ്പര്‍ശിച്ച പോലെ എനിക്കു തോന്നി.
എനിക്കു തോന്നിയതായിരിക്കുമെന്ന് വിചാരിച്ചു. പിന്നീട് ഞാനും ഉറങ്ങാന്‍ തുടങ്ങി. പിന്നെ എനിക്ക് മനസ്സിലായി, അല്ല അതെന്റെ വെറും തോന്നലല്ല. അയാള്‍ എന്റെ മാറിടത്തില്‍ സ്പര്‍ശിച്ചിട്ടുണ്ട്. പിന്നെയും അയാള്‍ ഉറങ്ങുന്നതായി അഭിനയിക്കുകയാണ്. എന്റെ മുത്തച്ഛനോളം പ്രായമുള്ള ഒരാള്‍. അയാളാണ് എന്നോടിങ്ങനെ പെരുമാറിയിരിക്കുന്നത്. എങ്ങനെ പ്രതികരിക്കണം എന്നെനിക്കപ്പോള്‍ അറിയുന്നില്ലായിരുന്നു. വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയാണ് ഞാന്‍ കടന്നു പോയത്. ശബ്ദം പോലും പുറത്തു വരാതെ തൊണ്ടയില്‍ കുരുങ്ങി.