‘എന്റെ മരുമകനെ കാണാൻ ഞാൻ എത്തി’; നിറവയറിലുള്ള ആതിരയെ കാണാൻ അമൃത; വീഡിയോ

250695542 4412282875486957 7053819612840381217 n

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് കുടുംബ വിളക്ക്. സീരിയലിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ടതാണ്. സുമിത്രയും സിദ്ധാർഥും കുടുംബാംഗങ്ങളും അവരുടെ പ്രശ്നങ്ങളും ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്.

സുമിത്രയായി മലയാളികളുടെ സുപരിചിതയായ മീര വസുദേവ് ആണ് എത്തുന്നത്. ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമൃത യാണ്. മുൻപ് ശീതളിനെ അവതരിപ്പിച്ച പാർവതി വിവാഹത്തെ തുടർന്ന് സീരിയലിൽ നിന്നും പിന്മാറിയതോടെയാണ് ശീതളായി അമൃത എത്തിയത്.

സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലൂടെയാണ് അമൃത പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. നിരവധി ആരാധകരുള്ള താരമാണ് അമൃത. കുടുംബവിളക്കിൽ നെഗറ്റീവ് കഥാപാത്രമായാണ് അമൃത എത്തിയത്. പിടിവാശികളുള്ള അച്ഛനെ മാത്രം പിന്തുണയ്ക്കുന്ന ശീതൾ. നെഗറ്റീവ് മാറി പോസിറ്റീവ് കഥാപത്രമായതോടെ സന്തോഷത്തിലാണ് അമൃതയും പ്രേക്ഷകരും.

242589541 226081872728554 732193021800682949 n

കുടുംബം പോലെയുള്ള കുടുംബവിളക്ക് ലൊക്കേഷനിലെ വിശേഷങ്ങളെല്ലാം അമൃത പങ്കുവയ്ക്കാറുണ്ട്. മോം ആൻഡ് മീ എന്ന യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ വൈറൽ ആകാറുണ്ട്. ഇപ്പോഴിത വൈറൽ ആകുന്നത് താരം പങ്കുവെച്ച വീഡിയോ ആണ്.

സഹതാരം ആതിരയുമായുള്ള വീഡിയോ ആണ് വൈറലായി മാറുന്നത്. ഇരുവരും ലൊക്കേഷനിൽ നിന്നുകൊണ്ടുള്ള വിഡിയോയും മറ്റും താരം ഷെയർ ചെയ്യാറുണ്ട്. ഇപ്പോൾ ഗർഭിണിയായ ആതിരയെ കാണാന്‍ അമൃത എത്തിയ വീഡിയോ ആണ് വൈറലായി മാറുന്നത്.

മധുരപലഹാരങ്ങളുമായാണ് അമൃത ആതിരയുടെ വീട്ടിൽ എത്തിയത്. മരുമകനെ കാണാൻ ഞാൻ എത്തി എന്ന് പറഞ്ഞാണ് അമൃത വീഡിയോ പോസ്റ്റ് ചെയ്തത്. താൻ കൊണ്ടുവന്ന പലഹാരങ്ങൾ എല്ലാം മരുമോന് ഉള്ളതാണെന്നും താരം പറയുന്നുണ്ട്.

Previous articleഹോട്ട് ലുക്കിൽ തിളങ്ങി ശാലിൻ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Next articleദേശിയമത്സ്യം ‘അയല’ എന്ന് കരുതി അയല കഴിക്കാതെ ഇരിക്കുന്നില്ലലോ; കുറിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here