
എൻ്റെ മോഹങ്ങൾ പൂവണിഞ്ഞു. ജീവിതാഭിലാഷമായിരുന്നു എൻ്റെ പേരിൽ ഒരു ” പെർഫ്യൂം ” ഇറങ്ങുക എന്നത്. ഊർമ്മിളാ ഉണ്ണീസ് “വശ്യ ഗന്ധി” ഉടനെ പ്രതീക്ഷിക്കാം. എന്ന കുറിപ്പോടെയാണ് നടിയും നർത്തകിയുമായ ഊർമ്മിള ഉണ്ണി തന്റെ പുതിയ ചുവടുവയ്പ്പിനെ കുറിച്ച് പറയുന്നത്.
ഊർമ്മിളാ ഉണ്ണീസ് വശ്യ ഗന്ധി’ എന്ന പെർഫ്യൂം ബ്രാൻഡാണ് ഊർമ്മിള ആരംഭിച്ചിരിക്കുന്നത്. സാരിയിൽ മ്യൂറൽ പെയിന്റിങ് ഉൾപ്പടെയുള്ള പല ട്രെൻഡുകൾക്കും കേരളത്തിൽ സ്വീകാര്യതയുണ്ടാക്കിയത് താനാണെന്ന് ഊർമ്മിള പറയുന്നു.
‘ഊർമ്മിളാ ഉണ്ണീസ് വശ്യ ഗന്ധി’ എന്ന പേരിലാണ് പെർഫ്യൂം ഊർമ്മിള വിപണയിൽ എത്തിക്കുക. മലയാള സിനിമയിൽ ആദ്യമായാണ് ഒരാളുടെ പേരിൽ ഒരു പെർഫ്യൂം ബ്രാൻഡ് എത്തുന്നത്. “അമിതാഭ് ബച്ചന്റെ പേരിലൊക്കെയുണ്ട്. അതു കണ്ടപ്പോഴാണ് ക്രേസ് തോന്നിയത്.
മലയാളത്തിൽ ആദ്യം എന്റെ പേരിൽ വേണം എന്നാഗ്രഹിച്ചു”, എന്നും ഊർമ്മിള വനിതയോട് പറയുന്നു. തന്റെ അമ്മ മനോരമ തമ്പുരാട്ടിയാണ് ഈ കൂട്ട് ഉണ്ടാക്കിത്തന്നത്. അമ്മ ചന്ദനത്തൈലമുൾപ്പടെ ചെറിയ ഒന്നു രണ്ടു വസ്തുക്കൾ ചേർത്തു വച്ച് ഒരു ഓയിൽ പോലെയാണതു തയാറാക്കിയിരിക്കുന്നത്.

ഇതിന്റെ രഹസ്യം ഒന്നും താൻ ഇത് വരേയും ആർക്കും പറഞ്ഞുകൊടുത്തിട്ടില്ലെന്നും, ഒരു കുഞ്ഞുകുപ്പിയിൽ ആക്കിയാണ് ലൊക്കേഷനിൽ കൊണ്ട് പോയിരുന്നതെന്നും ഊർമ്മിള പറയുന്നു. എന്റെ മണമാണ് അത്.
ലൊക്കേഷനിലൊക്കെ ‘ഊർമിളച്ചേച്ചിയുടെ മണം’ എന്നാണ് പറയുക. മോഹൻലാലും സുരേഷ് ഗോപിയുമൊക്കെ ഇതിനെക്കുറിച്ച് ചോദിച്ചിട്ടുണ്ട്. കച്ചവടസാധ്യതയൊന്നും പരിഗണിച്ചല്ല തുടങ്ങിയിരിക്കുന്നത്. ഒരു കമ്പനിയുമായി സഹകരിച്ചാണ് നിർമാണം’’.– ഊർമിള ഉണ്ണി പറഞ്ഞു.